മനാമ: ഇന്ത്യയുടെ 80ാം മത് സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ വിപുലമായ രീതിയിൽ ആചരിക്കാൻ കെ.എം.സി.സി ബഹ്‌റൈൻ തീരുമാനിച്ചു. സ്വാതന്ത്ര്യ ദിനമായ ആഗസ്റ്റ് 15 ശനിയാഴ്ച രാവിലെ കെ.എം.സി.സി ബഹ്‌റൈൻ ആസ്ഥാനത്ത് ദേശീയപതാക ഉയർത്തുന്നതോടെ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. തുടർന്ന് 8 മണിക്ക് വിദ്യാർത്ഥി, വിദ്യാർത്ഥിനികളുടെ മാർച്ച് പാസ്റ്റ് അരങ്ങേറും.
വൈകുന്നേരം 5 മണി മുതൽ ആസ്ഥാനത്തെ ഇ അഹമ്മദ് മെമ്മോറിയൽ ഹാളിൽ ഇന്ത്യൻ സ്വാതന്ത്ര്യ സമരവും, ഭരണഘടന നിർമ്മാണവും അവലംബിച്ചു കൊണ്ടുള്ള ദേശീയോദ്‌ഗ്രഥന ചിത്രപ്രദർശനം സംഘടിപ്പിക്കും. തുടർന്ന് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഹാളിൽ ദേശഭക്തി ഗാനാലാപന മത്സരവും, വിദ്യാർത്ഥികൾക്കായി പ്രച്ഛന്നവേഷ മത്സരവും അരങ്ങേറും. സ്വാതന്ത്യദിനാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പൊതുസമ്മേളനത്തോടെ പരിപാടികൾക്ക് സമാപനം കുറിക്കും. ആഘോഷങ്ങളിൽ മുഴുവൻ അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുക്കണമെന്ന് കെ.എം.സി.സി പത്രക്കുറിപ്പിലൂടെ അറിയിച്ചു. മത്സരങ്ങൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് 35195778, 33673767 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.