ഇന്ത്യൻ എംബസിയിൽ നടന്ന ഹിന്ദി ദിനാഘോഷത്തിൽ നിന്ന്
മനാമ: ലോക ഹിന്ദി ദിനത്തോടനുബന്ധിച്ച് ബഹ്റൈനിലെ ഇന്ത്യൻ എംബസി പ്രൗഢഗംഭീരമായ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു.ആക്ടിങ് അംബാസഡർ രാജീവ് കുമാർ മിശ്ര അധ്യക്ഷത വഹിച്ച ചടങ്ങിൽ വിദ്യാഭ്യാസ പ്രവർത്തകർ, എംബസി ഉദ്യോഗസ്ഥർ, ഇന്ത്യൻ കമ്യൂണിറ്റിയിലെ പ്രമുഖർ എന്നിവർ പങ്കെടുത്തു. ഹിന്ദിയിൽ നടത്തിയ മുഖ്യപ്രഭാഷണത്തിൽ, ഹിന്ദി ഭാഷയുടെ ആഗോള പ്രാധാന്യത്തെക്കുറിച്ചും പ്രവാസികൾക്കിടയിൽ സാംസ്കാരിക വ്യക്തിത്വം നിലനിർത്തുന്നതിൽ ഭാഷ വഹിക്കുന്ന പങ്കിനെക്കുറിച്ചും മിശ്ര സംസാരിച്ചു. വരുംതലമുറകൾക്കായി ഭാഷ സംരക്ഷിക്കേണ്ടതിന്റെയും പ്രോത്സാഹിപ്പിക്കേണ്ടതിന്റെയും ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു.
ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഇന്റർ-സ്കൂൾ ഹിന്ദി മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവും ചടങ്ങിൽ നടന്നു. ബഹ്റൈനിലെ വിവിധ ഇന്ത്യൻ സ്കൂളുകളിൽനിന്നുള്ള വിദ്യാർഥികൾ തങ്ങളുടെ കഴിവുകൾ പ്രകടിപ്പിച്ചു. കവിതാ പാരായണം, കഥ പറച്ചിൽ, ഏകാംഗ നാടകങ്ങൾ, ഗാനാലാപനം എന്നിവയും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.