ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​ൽ​നി​ന്ന് 

ഇന്ത്യൻ എംബസി സ്വാതന്ത്ര്യദിനം ആഘോഷിച്ചു

മനാമ: ഇന്ത്യയുടെ 76ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ എംബസി സംഘടിപ്പിച്ചത് വിപുല പരിപാടികൾ.

തിങ്കളാഴ്ച വൈകീട്ട് മനാമ ഡിേപ്ലാമാറ്റ് റാഡിസൺ ബ്ലൂ ഹോട്ടലിൽ നടത്തിയ ആഘോഷ പരിപാടിയിൽ വിദേശകാര്യ മന്ത്രാലയത്തിലെ രാഷ്ട്രീയകാര്യ അണ്ടർ സെക്രട്ടറി ഡോ. ശൈഖ് അബ്ദുല്ല ബിൻ അഹ്മദ് ആൽ ഖലീഫ മുഖ്യാതിഥിയായിരുന്നു.

ക്രൗൺ പ്രിൻസ് കോർട്ട് പ്രസിഡന്‍റ് ശൈഖ് സൽമാൻ ബിൻ അഹ്മദ് ആൽ ഖലീഫ, ബഹ്റൈൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി ചെയർമാൻ സമീർ അബ്ദുല്ല അഹ്മദ് നാസ്, ബഹ്റൈൻ സാംസ്കാരിക, പൈതൃക അതോറിറ്റി പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിൻ അഹ്മദ് ആൽ ഖലീഫ, ഉന്നത വിദ്യാഭ്യാസ കൗൺസിൽ സെക്രട്ടറി ജനറൽ ശൈഖ റാണ ബിൻത് ഈസ ആൽ ഖലീഫ, റോയൽ ബഹ്റൈനി നേവൽ ഫോഴ്സ് ഒഫീഷ്യേറ്റിങ് കമാൻഡർ റിയർ അഡ്മിറൽ സലാഹ് മുഹമ്മദ് ഹെജ്രെസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. വിവിധ നൃത്തപരിപാടികളും അരങ്ങേറി. ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ സ്വാതന്ത്ര്യദിന സന്ദേശം നൽകി. 

Tags:    
News Summary - Indian Embassy celebrated Independence Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.