മനാമ: ബഹ്റൈനിലെ പുതിയ ഇന്ത്യൻ എംബസി കെട്ടിടം കേന്ദ്രമന്ത്രി സുഷമ സ്വരാജ് ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ബഹ്റൈൻ വിേദശകാര്യമന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് ബിന്‍ മുഹമ്മദ് ആല്‍ ഖലീഫ, ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ അലോക്കുമാർ സിൻഹ എന്നിവർ സംബന്ധിച്ചു. ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള ബന്ധം ചരിത്രാതീത കാലം മുതലെ തുടരുന്നതാണെന്ന് സുഷമ സ്വരാജ് പറഞ്ഞു.
ഇരു രാജ്യങ്ങളും മികച്ച സൗഹൃദ രാജ്യങ്ങളായി തുടരുന്നതിൽ സംതൃപ്തിയും മന്ത്രി രേഖപ്പെടുത്തി. കഴിഞ്ഞ നാല് വർഷത്തിനിടയിൽ മൂന്ന് തവണ ബഹ്റൈനിൽ എത്തിയ ഇന്ത്യൻ വിദേശമന്ത്രിയെന്ന ബഹുമതി സുഷമസ്വരാജിന് അർഹമാണെന്ന് ബഹ്റൈൻ വിേദശകാര്യമന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് ബിന്‍ മുഹമ്മദ് ആല്‍ ഖലീഫ പറഞ്ഞു. ചടങ്ങിെൻറ ഭാഗമായി വിവിധ കലാപരിപാടികളും നടന്നു. ദ്വദിന സന്ദശനത്തിനായാണ് കേന്ദ്രമന്ത്രി എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.