ഇന്ത്യൻ ക്ലബ് സംഘടിപ്പിച്ച ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റ് സമാപന പരിപാടിയിൽ നിന്ന്
മനാമ: ഇന്ത്യൻ ക്ലബ് സംഘടിപ്പിച്ച ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റ് 2026ന് സമാപനം. ഒരാഴ്ച നീണ്ടുനിന്ന കടുത്ത മത്സരങ്ങൾക്കൊടുവിലാണ് ചാമ്പ്യന്മാരെ പ്രഖ്യാപിച്ചത്. മെൻസ് ഡബിൾസ്, വുമൺസ് ഡബിൾസ്, മിക്‌സഡ് ഡബിൾസ്, മാസ്റ്റേഴ്‌സ് ഡബിൾസ് ഉൾപ്പെടെ 15 വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടന്നത്. ബഹ്‌റൈൻ, സൗദി അറേബ്യ എന്നിവിടങ്ങളിൽ നിന്നായി അറുന്നൂറോളം മികച്ച കളിക്കാർ പങ്കെടുത്ത ടൂർണമെന്റിൽ 400ലധികം എൻട്രികളാണ് ലഭിച്ചത്. ആകെ 250ലേറെ മത്സരങ്ങൾ നടന്നു. ടൂർണമെന്റ് ഡയറക്ടർ അനിൽ കോലിയാടന്റെ നേതൃത്വത്തിലാണ് മത്സരങ്ങൾ ഏകോപിപ്പിച്ചത്.
ഇന്ത്യൻ ക്ലബ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെയും സംഘാടക സമിതിയുടെയും സാന്നിധ്യത്തിൽ സമ്മാനദാന ചടങ്ങ് നടന്നു. ക്ലബ് ജനറൽ സെക്രട്ടറി അനിൽ കുമാർ ആർ. സ്വാഗത പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് ജോസഫ് ജോയ് അധ്യക്ഷത വഹിച്ചു. ബാഡ്മിന്റൺ സെക്രട്ടറി ബിനു പാപ്പച്ചൻ നന്ദി രേഖപ്പെടുത്തി. വിവിധ വിഭാഗങ്ങളിലെ വിജയികൾക്കും റണ്ണേഴ്സ് അപ്പിനുമുള്ള ട്രോഫികൾ ചടങ്ങിൽ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.