ആർട്ട് ഓഫ് ലിവിങ് 45ാം വാർഷികാഘോഷത്തിൽ നിന്ന്

ആർട്ട് ഓഫ് ലിവിങ് 45ാം വാർഷിക ആഘോഷം ഇന്ത്യൻ അംബാസഡർ ഉദ്ഘാടനം ചെയ്തു

മനാമ: ആർട്ട് ഓഫ് ലിവിങ് ബഹ്‌റൈൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ, ഇന്ത്യൻ എംബസിയുമായി സഹകരിച്ച് ആർട്ട് ഓഫ് ലിവിംഗിന്റെ 45ാം വാർഷികവും ആചാര്യൻ ശ്രീ രവിശങ്കറിന്റെ 70-ാം ജന്മദിനാഘോഷവും സംഘടിപ്പിച്ചു. ഇന്ത്യൻ എംബസി മൾട്ടി കൾച്ചറൽ ഹാളിൽ നടന്ന ചടങ്ങിൽ 250ലേറെ പേർ പങ്കെടുത്തു. ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് പരിപാടി ഉദ്ഘാടനം ചെയ്തു. ബഹ്‌റൈനിൽ ആർട്ട് ഓഫ് ലിവിംഗ് നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെ അംബാസഡർ തന്റെ ഉദ്ഘാടന പ്രസംഗത്തിൽ അഭിനന്ദിച്ചു.

കൂടാതെ, സംഘടന നടപ്പിലാക്കുന്ന വിവിധ കമ്മ്യൂണിറ്റി പ്രോജക്റ്റുകളെക്കുറിച്ചുള്ള വീഡിയോ പ്രദർശനവും ചടങ്ങിലുണ്ടായിരുന്നു. വരാനിരിക്കുന്ന പ്രധാന പദ്ധതികളെക്കുറിച്ചും ചടങ്ങിൽ വിശദീകരിച്ചു. മേയ് 22 മുതൽ 24 വരെ ആഗോള സഹജ് സമാധി ധ്യാന പരിപാടിയും, മേയ് 17 മുതൽ 22 വരെ ഹാപ്പിനസ് പ്രോഗ്രാമും നടക്കും. ബഹ്‌റൈനിൽ യോഗ, ധ്യാനം എന്നിവയ്ക്ക് പുറമെ വൃക്ഷത്തൈകൾ നടൽ, ഭക്ഷണ വിതരണം, രക്തദാന ക്യാമ്പുകൾ, മെഡിക്കൽ ക്യാമ്പുകൾ എന്നിവയും സംഘടന നടത്തി വരുന്നു.  

Tags:    
News Summary - Indian Ambassador inaugurates Art of Living's 45th anniversary celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-05-16 07:55 GMT
access_time 2026-05-16 07:51 GMT