മനാമ: ഇന്ത്യ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന ബഹ്റൈന്‍ പൗരന്മാർക്ക് ഇ-വിസ സംവിധാനം ആരംഭിച്ച് ഇന്ത്യൻ എംബസി. ബഹ്റൈനിലെ ഇന്ത്യന്‍ അംബാസഡർ വിനോദ് കെ. ജേക്കബാണ് സമൂഹമാധ്യമ പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്.
വിനോദയാത്രക്കോ സുഹൃത്തുക്കളെയോ ബന്ധുക്കളെയോ സന്ദര്‍ശിക്കാനോ ഹ്രസ്വകാല യോഗപരിപാടിക്കോ കോഴ്സിനോ പങ്കെടുക്കാനും ഹ്രസ്വകാല സന്നദ്ധസേവനങ്ങൾക്കും വൈദ്യചികിത്സക്കോ ബിസിനസ് ആവശ്യാർഥവുമൊക്കെ ബഹ്റൈൻ പൗരൻമാരുൾപ്പെടെയുള്ള ജിസിസി പൗരൻമാർക്ക് ഇ-വിസ സേവനങ്ങൾ ഉപയോഗപ്പെടുത്താം.
വിസക്കായുള്ള അപേക്ഷയുടെ പ്രോസസിന് 72 മണിക്കൂറോ അതിൽ കൂടുതലോ എടുത്തേക്കാം. കൂടുതൽ വിവരങ്ങൾക്ക് https://indianvisaonline.gov.in/evisa/ സന്ദർശിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.