ഇന്ത്യ-ബഹ്റൈൻ ഉന്നതതല ജോയൻറ് കമീഷൻ യോഗത്തിെൻറ തയാറെടുപ്പുകൾ വിലയിരുത്താൻ ചേർന്ന ഒാൺലൈൻ യോഗത്തിൽനിന്ന്
മനാമ: ഇന്ത്യ-ബഹ്റൈൻ ഉന്നതതല ജോയൻറ് കമീഷെൻറ (എച്ച്.ജെ.സി) മൂന്നാമത് യോഗം ഏപ്രിൽ ഏഴിന് ന്യൂഡൽഹിയിൽ നടക്കും. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുൽ ലത്തീഫ് ബിൻ റാഷിദ് അൽ സയാനിയും സംയുക്ത അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ഇരു രാജ്യങ്ങളും തമ്മിൽ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള സാധ്യതകൾ ചർച്ചചെയ്യും.
എച്ച്.ജെ.സി യോഗത്തിെൻറ തയാറെടുപ്പുകൾ ഇരു രാജ്യങ്ങളിലെയും മുതിർന്ന ഉദ്യോഗസ്ഥരുടെ യോഗം വിലയിരുത്തി. ഒാൺലൈനിൽ ചേർന്ന യോഗത്തിൽ ബഹ്റൈൻ വിദേശകാര്യ മന്ത്രാലയത്തിലെ അന്താരാഷ്ട്ര കാര്യങ്ങൾക്കായുള്ള അണ്ടർ സെക്രട്ടറി ഡോ. ശൈഖ് അബ്ദുല്ല ബിൻ അഹ്മദ് ആൽ ഖലീഫയും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിലെ സെക്രട്ടറി സഞ്ജയ് ഭട്ടാചാര്യയും അധ്യക്ഷത വഹിച്ചു. ഇരു രാജ്യങ്ങളും തമ്മിൽ നിലവിലുള്ള ബന്ധത്തിെൻറ പുരോഗതി യോഗത്തിൽ വിലയിരുത്തി.
ആരോഗ്യം, ബഹിരാകാശ ശാസ്ത്രം, വ്യാപാരം, നിക്ഷേപം, തൊഴിൽ സഹകരണം, െഎ.ടി, മാനവശേഷി, വിദ്യാഭ്യാസം, ഭക്ഷ്യസുരക്ഷ തുടങ്ങിയ മേഖലകളിലെ സഹകരണം യോഗത്തിൽ ചർച്ചചെയ്തു. ഭാവി സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള സാധ്യതകളും ചർച്ചയിൽ വന്നു. കോവിഡ്-19 കാലത്ത് ഇരു രാജ്യങ്ങളും തമ്മിൽ മികച്ച ബന്ധമുണ്ടായതായി വിലയിരുത്തി.ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ഉറച്ച അടിത്തറയിലുള്ളതാണെന്ന് ഡോ. ശൈഖ് അബ്ദുല്ല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.