മനാമ: ശ്രീനാരായണ കൾചറൽ സൊസൈറ്റിയിൽ ‘ഗുരുസാന്ത്വനം’ വെൽഫെയർ കമ്മിറ്റിയുടെ ഉദ്ഘാടനവും അന്തരിച്ച സുനിൽകുമാറിന്റെ കുടുംബത്തിനുള്ള ധനസഹായ കൈമാറ്റവും നടന്നു.
എസ്.എൻ.സി.എസ് സിൽവർ ജൂബിലി ഓഡിറ്റോറിയത്തിൽ, നടന്ന ചടങ്ങിൽ ‘ഗുരുസാന്ത്വനം’- ‘കമ്യൂണിറ്റി വെൽഫെയർ ആൻഡ് സപ്പോർട്ട് സർവിസസ്’ എന്ന സബ് കമ്മിറ്റിയുടെ ഉദ്ഘാടനം ഐ.സി. ആർ.എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ നിർവഹിച്ചു. എസ്.എൻ.സി.എസ് ചെയർമാൻ സുനീഷ് സുശീലൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഹാരിസ് അയ്യരക്കത്ത് വിശിഷ്ടാതിഥിയായിരുന്നു. എസ്.എൻ.സി.എസ് സീനിയർ അംഗം കെ.ജി. ദേവരാജ് കൺവീനറായ 20 അംഗ കമ്മിറ്റി വിപുലമായ സഹായങ്ങളാണ് സൊസൈറ്റി അംഗങ്ങൾക്കും പൊതുസമൂഹത്തിനും വാഗ്ദാനം ചെയ്യുന്നത്.
സഹായം ലഭിക്കുന്നതിനായി 24 മണിക്കൂറും ബന്ധപ്പെടാവുന്ന ഹോട്ട് ലൈൻ നമ്പറും ലഭ്യമാണ്. എസ്.എൻ.സി.എസ് ജനറൽ സെക്രട്ടറി വി.ആർ. സജീവൻ സ്വാഗതം ആശംസിച്ചു. അടുത്തകാലത്ത് മരണപ്പെട്ട സുനിൽകുമാറിന്റെ കുടുംബത്തിനുള്ള ധനസഹായം, എം.ടി. വിനോദ് കുമാറിന്, ഭരണസമിതി അംഗങ്ങളും ഡോ. ബാബു രാമചന്ദ്രൻ, ഹാരിസ് അയ്യരക്കത്ത് എന്നിവരും ചേർന്ന് കൈമാറി. കൺവീനർ കെ.ജി. ദേവരാജ്, എസ്.എൻ.സി.എസ് വൈസ് ചെയർമാൻ സന്തോഷ് ബാബു എന്നിവർ സംസാരിച്ചു. രാജീവ് ഏവൂർ അവതാരകനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.