രണ്ടുവർഷം, പ്രവാസികളുടെ ചികിത്സ ഫീസായി മാത്രം ലഭിച്ചത് 40 ലക്ഷത്തോളം ദീനാർ

മ​നാ​മ: 2023 മു​ത​ൽ ബ​ഹ്‌​റൈ​നി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലും പ്രൈ​മ​റി ഹെ​ൽ​ത്ത് സെ​ന്റ​റു​ക​ളി​ലും ചി​കി​ത്സ തേ​ടി​യ സ്വ​ദേ​ശി​ക​ള​ല്ലാ​ത്ത​വ​രി​ൽ​നി​ന്ന് ഏ​ക​ദേ​ശം നാ​ലു​ദ​ശ​ല​ക്ഷം ദീ​നാ​ർ (ഏ​ക​ദേ​ശം 88 കോ​ടി രൂ​പ) ഫീ​സാ​യി ല​ഭി​ച്ച​താ​യി ആ​രോ​ഗ്യ മ​ന്ത്രി ഡോ. ​ജ​ലീ​ല അ​ൽ​സ​യ്യി​ദ് അ​റി​യി​ച്ചു.

പാ​ർ​ല​മെ​ന്റ് അം​ഗം മ​ഹ്മൂ​ദ് ഫ​ർ​ദാ​ന്റെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യാ​ണ് മ​ന്ത്രി ഈ ​ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കി​യ​ത്. 2023 മു​ത​ൽ 2025 വ​രെ​യു​ള്ള ക​ണ​ക്കു​ക​ൾ​പ്ര​കാ​രം ആ​കെ ല​ഭി​ച്ച​ത് 3,987,988 ദീ​നാ​റാ​ണ്. ഇ​ക്കാ​ല​യ​ള​വി​ൽ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ​നി​ന്ന് മാ​ത്രം 3,518,787 ദീ​നാ​ർ ല​ഭി​ച്ചു. പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്ന് 469,201 ദീ​നാ​റാ​ണ് ല​ഭി​ച്ച​ത്. ഏ​ക​ദേ​ശം 3.43 ല​ക്ഷം പേ​ർ ചി​കി​ത്സ തേ​ടി​യെ​ത്തി​യി​രു​ന്നു. അ​തി​ൽ 47,105 പേ​ർ അ​ഡ്മി​റ്റ് ചെ​യ്ത രോ​ഗി​ക​ളാ​യി​രു​ന്നു.

ചി​കി​ത്സാ​നി​ര​ക്കി​ൽ ഇ​ള​വ് ന​ൽ​കു​ന്ന കാ​ര്യ​ത്തി​ൽ ബ​ഹ്‌​റൈ​ൻ മാ​നു​ഷി​ക​മാ​യ സ​മീ​പ​ന​മാ​ണ് സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ മൂ​ന്നു​വ​ർ​ഷ​ത്തി​നി​ടെ 2.58 ല​ക്ഷം കേ​സു​ക​ളി​ൽ ഇ​ള​വു​ക​ൾ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ബ​ഹ്‌​റൈ​ൻ പൗ​ര​ന്മാ​രു​ടെ വി​ദേ​ശി​ക​ളാ​യ പ​ങ്കാ​ളി​ക​ൾ, ബ​ഹ്‌​റൈ​ൻ സ്വ​ദേ​ശി​നി​ക​ളു​ടെ മ​ക്ക​ൾ, ജി.​സി.​സി പൗ​ര​ന്മാ​ർ, ത​ട​വു​കാ​ർ, ബ​ഹ്‌​റൈ​നി​ൽ താ​മ​സി​ക്കു​ന്ന രാ​ജ്യ​മി​ല്ലാ​ത്ത​വ​ർ, സി​വി​ൽ സ​ർ​വി​സ് നി​യ​മ​ത്തി​ന് കീ​ഴി​ലു​ള്ള സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും, പാ​സ്‌​പോ​ർ​ട്ട് ല​ഭി​ക്കാ​ത്ത ര​ണ്ട് മാ​സ​ത്തി​ൽ താ​ഴെ പ്രാ​യ​മു​ള്ള ന​വ​ജാ​ത ശി​ശു​ക്ക​ൾ എ​ന്നി​വ​ർ​ക്കാ​ണ് രാ​ജ്യ​ത്ത് ചി​കി​ത്സ ഇ​ള​വു​ക​ൾ ല​ഭി​ക്കു​ക. രാ​ജ്യ​ത്തെ ആ​രോ​ഗ്യ മേ​ഖ​ല​യു​ടെ സാ​മ്പ​ത്തി​ക സു​സ്ഥി​ര​ത ഉ​റ​പ്പു​വ​രു​ത്തു​ന്ന​തോ​ടൊ​പ്പം ത​ന്നെ, ആ​വ​ശ്യ​ക്കാ​ർ​ക്ക് ഗു​ണ​നി​ല​വാ​ര​മു​ള്ള ചി​കി​ത്സ ല​ഭ്യ​മാ​ക്കു​ക എ​ന്ന​താ​ണ് സ​ർ​ക്കാ​റി​ന്റെ ല​ക്ഷ്യ​മെ​ന്ന് ഡോ. ​ജ​ലീ​ല പ​റ​ഞ്ഞു. നി​യ​മ​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ലോ മാ​നു​ഷി​ക പ​രി​ഗ​ണ​ന​വെ​ച്ചോ അ​ർ​ഹ​രാ​യ​വ​ർ​ക്ക് ഇ​ള​വു​ക​ൾ ന​ൽ​കു​ന്ന​ത് തു​ട​രു​മെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - In two years, nearly 4 million dinars were received in treatment fees for expatriates alone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.