ഐ.വൈ.സി.സി ബഹ്‌റൈൻ സംഘടിപ്പിച്ച പ്രതിഷേധ സംഗമം

കോൺഗ്രസ്‌ നേതാക്കൾക്ക് നേരെയുള്ള നടപടി: ജനാധിപത്യ വിരുദ്ധം- ഐ.വൈ.സി.സി

മനാമ: നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടും, ഉദ്യോഗാർത്ഥികളുടെയും വിദ്യാർത്ഥികളുടെയും ന്യായമായ അവകാശങ്ങൾക്കായി ശബ്ദമുയർത്തിയ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും മറ്റ് മുതിർന്ന കോൺഗ്രസ്‌ നേതാക്കൾക്കും നേരെ ഡൽഹി പോലീസിനെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ നടപ്പിലാക്കിയ നടപടി പൂർണ്ണമായും ജനാധിപത്യവിരുദ്ധമാണെന്ന് ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ കമ്മിറ്റി അഭിപ്രായപ്പെട്ടു.

പരീക്ഷാ ക്രമക്കേടുകളുടെ ഉത്തരവാദിത്തമേറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ഉടനടി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടും, പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് പ്രതിഷേധ ജ്വാല തീർത്തുമാണ് ഐ.വൈ.സി.സി പ്രതിഷേധ സംഗമം സംഘടിപ്പിച്ചത്.

രാജ്യത്തെ ജനാധിപത്യ മൂല്യങ്ങളെ തച്ചുടയ്ക്കുന്ന ഇത്തരം നടപടികൾക്കെതിരെ ശക്തമായ ജനവികാരം ഉയർന്നുവരണമെന്ന് സംഗമത്തിൽ സംസാരിച്ച നേതാക്കൾ ആവശ്യപ്പെട്ടു. പ്രതിഷേധ സംഗമത്തിന് ജനറൽ സെക്രട്ടറി സലീം അബുത്വാലിബ്‌, ട്രഷറര്‍ ഷഫീക് സൈഫുദ്ധീൻ, ജോയിന്റ് സെക്രട്ടറി രഞ്ജിത്ത് മാഹി, മുൻ ദേശീയ പ്രസിഡന്റ്‌മാരായ ബ്ലെസ്സൺ മാത്യു, ഫാസിൽ വട്ടോളി, ഷിബിൻ തോമസ് എന്നിവരും ദേശീയ, ഏരിയ നേതാക്കളും നേതൃത്വം നൽകി.

Tags:    
News Summary - IYCC says Action against Congress leaders Anti democratic

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.