മനാമ: പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം രചിച്ച ഇമിഗ്രേഷൻ ഫോറീനേഴ്സ് ആക്റ്റ് പുസ്തക പ്രകാശനം നവംബർ 11ന് നടക്കും. ഷാർജ ഇന്റർനാഷനൽ ബുക്ക് ഫെയറിലാണ് പ്രകാശനം. അക്കാഫ് സ്റ്റാളിൽ യു.എ.ഇ സമയം വൈകീട്ട് 8.30നാണ് ചടങ്ങ്. അക്കാഫ് അസോസിയേഷൻ പ്രസിഡന്റ് പോൾ ടി ജോസഫ് പ്രവാസി ലീഗൽ സെൽ ദുബൈ ചാപ്റ്റർ അധ്യക്ഷൻ ടി.എൻ. കൃഷ്ണകുമാറിന് നൽകി പ്രകാശനം ചെയ്യും.
പി.എൽ.സി ഷാർജ-അജ്മാൻ ചാപ്റ്റർ അധ്യക്ഷ ഹാജിറബി വലിയകത്ത് അധ്യക്ഷത വഹിക്കും. അക്കാഫ് ജനറൽ സെക്രട്ടറി ഷൈൻ ചന്ദ്രശേഖരൻ, അക്കാഫ് ട്രഷറർ രാജേഷ് പിള്ളൈ, പി.എൽ.സി ഇന്റർനാഷനൽ കോർഡിനേറ്റർ ഹാഷിം പെരുമ്പാവൂർ, പി.എൽ.സി ഷാർജ-അജ്മാൻ ചാപ്റ്റർ ജനറൽ സെക്രട്ടറി അൽ നിഷാജ് ഷാഹുൽ തുടങ്ങിയവർ ആശംസ അർപ്പിക്കും. പുസ്തകത്തിന് മുഖവുര എഴുതിയിരിക്കുന്നത് ഇന്ത്യയുടെ അറ്റോർണി ജനറൽ ആർ. വെങ്കട്ടരമണിയാണ്. പ്രവാസികളുടെ നിയമശാക്തീകരണം ലക്ഷ്യമാക്കി സുരക്ഷിത കുടിയേറ്റം എന്ന പുസ്തകമുൾപ്പെടെ എട്ടോളം ഗ്രന്ഥങ്ങളുടെ രചയിതാവാണ് അഡ്വ. ജോസ് എബ്രഹാം. പ്രവാസികളെ നിയമപരമായി കൂടുതൽ ശാക്തീകരിക്കാൻ ഇതുപോലെയുള്ള കൂടുതൽ ഇടപടലുകൾ നടത്തുമെന്ന് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ വക്താവ് സുധീർ തിരുനിലത്ത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.