മനാമ: ബഹ്റൈനിൽ മയക്കുമരുന്ന് കടത്തിയതിന് പ്രവാസിയായ വിൽപനക്കാരന് അഞ്ചു വർഷവും കൂട്ടുകാരിയായ യുവതിക്ക് മൂന്നു വർഷവും തടവിന് വിധിച്ച് കോടതി. ജയിൽ ശിക്ഷക്ക് പുറമേ രണ്ടുപേർക്കും 3000 ദീനാർ വീതം പിഴയും ചുമത്തി. ഇരുവരെയും നാടുകടത്തുമെന്നും കോടതി വ്യക്തമാക്കി. ജോലിയും പണവും വാഗ്ദാനം ചെയ്ത് ഏഷ്യക്കാരിയായ യുവതിയെ യുവാവ് ഇതിലേക്ക് ആകർഷിക്കുകയായിരുന്നു. കാമുകിയെന്ന വ്യാജേനയാണ് ആദ്യത്തിൽ യുവതിയെ കൂടെക്കൂട്ടിയത്.
ഓരോ യാത്രയിലും വയറിനകത്ത് മയക്കുമരുന്ന് സൂക്ഷിച്ച് കടത്തിയതായാണ് കണ്ടെത്തിയത്. രഹസ്യവിവരത്തെത്തുടർന്നാണ് ഇരുവരും പൊലീസിന്റെ പിടിയിലായത്. 2022 മുതൽ 2024 വരെ സമാന കുറ്റകൃത്യം ഇരുവരും തുടർന്നതായും കോടതി കണ്ടെത്തി. 1200 മുതൽ 1700 വരെ ദീനാർ ഇത്തരത്തിൽ ഇരുവരും ഓരോ യാത്രയിലും സമ്പാദിച്ചതായും കണ്ടെത്തി. രാജ്യത്തെത്തിച്ച മയക്കുമരുന്ന് വിൽക്കുന്നതിനും വാങ്ങുന്നതിലും യുവതിക്ക് പങ്കുള്ളതായും റിപ്പോർട്ടുണ്ട്. പ്രതികളുടെ താമസസ്ഥലത്ത് നടത്തിയ തിരച്ചിലിലാണ് മയക്കുമരുന്നും അത് സൂക്ഷിക്കുന്ന ഉപകരണങ്ങളും സാമ്പത്തിക ഇടപാട് രേഖകളും പൊലീസ് കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.