വേൾഡ് മലയാളി ഫെഡറേഷൻ ഇഫ്താർ സംഗമം
മനാമ: വേൾഡ് മലയാളി ഫെഡറേഷൻ ബഹ്റൈൻ നാഷനൽ കൗൺസിലിന്റെ ഇഫ്താർ സംഗമം സനദിൽ ലേബർ ക്യാമ്പിൽ നടന്നു. നൂറോളം തൊഴിലാളികളോടൊപ്പം സംഘടന പ്രവർത്തകരും ഭാരവാഹികളും പങ്കെടുത്തു. വേൾഡ് മലയാളി ഫെഡറേഷൻ ബഹ്റൈൻ കോഓഡിനേറ്റർ മുഹമ്മദ് സാലി റമദാൻ, ഈദ് സന്ദേശം നൽകി. ജനറൽ സെക്രട്ടറി പ്രതീഷ് തോമസ്, മിഡിലീസ്റ്റ് ജോയന്റ് സെക്രട്ടറി അനിൽ ഐസക്, ഷാജി തോമസ് എന്നിവർ ഇഫ്താർ സംഗമത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.