അഹ്മദ് ബാഖവി അരൂർ
Posted On
date_range Updated On
date_range ഐ.സി.എസ് മീലാദ് പ്രഭാഷണം ഇന്ന്
മനാമ: ഐ.സി.എസ് ബഹ്റൈൻ കമ്മിറ്റി സംഘടിപ്പിക്കുന്ന മീലാദ് പ്രഭാഷണം വെള്ളിയാഴ്ച രാത്രി എട്ടിന് മുഹറഖ് സയാനി മജ്ലിസിൽ നടക്കുമെന്ന് ഐ.സി.എസ് ബഹ്റൈൻ ഭാരവാഹികൾ അറിയിച്ചു.
കേരള സംസ്ഥാന ജംഇയ്യതുൽ ഉലമ കേന്ദ്ര മുശാവറ അംഗം ഉസ്താദ് അഹ്മദ് ബാഖവി അരൂരാണ് മുഖ്യപ്രഭാഷണം നടത്തുന്നത്. കെ.എം.സി.സി സ്റ്റേറ്റ് പ്രസിഡന്റ് ഹബീബ് റഹ്മാൻ ഉദ്ഘാടനം ചെയ്യും. പരിപാടിയിൽ വിവിധ സംഘടന പ്രതിനിധികൾ പങ്കെടുക്കും. പരിപാടിയിൽ സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.