ഐ.സി.ആർ.എഫ് തേർസ്റ്റ് -ക്വഞ്ചേഴ്സ് പരിപാടി
Posted On
date_range Updated On
date_range ഐ.സി.ആർ.എഫ് തേർസ്റ്റ് -ക്വഞ്ചേഴ്സ് പ്രതിവാര പരിപാടി
മനാമ: ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആർ.എഫ്) തേർസ്റ്റ് ക്വഞ്ചേഴ്സ് 2023 ടീം ഏഴാമത്തെ ആഴ്ചയിലെ വേനൽക്കാല ബോധവത്കരണ പരിപാടി നടത്തി. സിത്രയിലെ വർക്ക്സൈറ്റിൽ കുപ്പിവെള്ളവും ജ്യൂസും പഴങ്ങളും ബിരിയാണിയും വിതരണം ചെയ്തു. നൂറ്റി മുപ്പതോളം തൊഴിലാളികൾ പങ്കെടുത്തു. ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രവികുമാർ ജെയിൻ, ഡിഫെൻസ് അറ്റാഷെ ക്യാപ്റ്റൻ നൗഷാദ് അലി ഖാൻ, സുമൻ ഭട്ട് എന്നിവർ പങ്കെടുക്കുകയും വേനൽക്കാല സുരക്ഷയെ പറ്റി സംസാരിക്കുകയും ചെയ്തു. ആഗസ്റ്റ് അവസാനം വരെ വിവിധ വർക്ക്സൈറ്റുകളിൽ പരിപാടി തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.