ഐ.സി.ആർ.എഫ് സീഫിലെ തൊഴിൽ സ്ഥലത്ത് നടത്തിയ വേനൽക്കാല ബോധവത്കരണ
പരിപാടി
മനാമ: ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആർ.എഫ്) തേസ്റ്റ് ഖ്വഞ്ചേഴ്സ് ടീം ഒമ്പതാമത് വേനൽക്കാല ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. സീഫിലെ തൊഴിൽ സ്ഥലത്ത് നടത്തിയ പരിപാടിയിൽ 100ഓളം തൊഴിലാളികൾ പങ്കെടുത്തു. ക്യാമ്പിൽ പങ്കെടുത്തവർക്ക് പഴങ്ങളും കുടിവെള്ളവും മറ്റും നൽകി.
ഐ.സി.ആർ.എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ, ജനറൽ സെക്രട്ടറി പങ്കജ് നല്ലൂർ, അംഗങ്ങളായ സുൽഫിഖർ അലി, മുരളീകൃഷ്ണൻ, ശിവകുമാർ, രാജീവൻ, ഹരി, ക്ലിഫോർഡ് കൊറിയ, നൗഷാദ്, ബോറ കമ്യൂണിറ്റി അംഗങ്ങളായ കുത്തുബ് അലി, ഇബ്രാഹിം, യൂസഫ്, ഇവാൻ അൽ ബഹ്റൈൻ ഫോർ കൺസ്ട്രക്ഷൻ ആൻഡ് റിനവേഷൻ മെക്കാനിക്കൽ കോഓഡിനേറ്ററും സേഫ്റ്റി എൻജിനീയറുമായ എച്ച്. വൈശാഖ്, ജനറൽ ഫോർമാൻ അജികുമാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.