ഐ.സി.ആർ.എഫ് തേർസ്റ് ക്വഞ്ചേഴ്സ് വേനൽക്കാല ബോധവൽക്കരണ പരിപാടി

ഐ.സി.ആർ.എഫ് വേനൽക്കാല ബോധവത്കരണ പരിപാടി

മനാമ: ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആർ.എഫ്) തേർസ്റ് ക്വഞ്ചേഴ്സ് 2023 ടീം അഞ്ചാമത്തെ ആഴ്ചയിലെ വേനൽക്കാല ബോധവൽക്കരണ പരിപാടി നടത്തി. ആരോഗ്യകരവും സുരക്ഷിതവുമായ വേനൽകാലത്തെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക എന്നതാണ് പരിപാടിയുടെ അടിസ്ഥാന ലക്ഷ്യം. ഇരുനൂറ്റി നാല്പതോളം തൊഴിലാളികളുള്ള ഈസ്റ്റ് ഹിദ്ദിലെ വർക്ക്‌സൈറ്റിൽ കുപ്പിവെള്ളവും, ജൂസും, പഴങ്ങളും, ബിരിയാണിയും വിതരണം ചെയ്തു.

ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രവിശങ്കർ ശുക്ല തൊഴിലാളികളെ അഭിസംബോധന ചെയ്തു. വേനൽക്കാല സുരക്ഷയെ പറ്റി അദ്ദേഹം സംസാരിക്കുകയും ചെയ്‌തു. തുടർച്ചയായ എട്ടാം വർഷമാണ് ഐ.സി.ആർ.എഫ് തേർസ്റ് ക്വഞ്ചേഴ്സ് ടീം വെള്ളവും പഴങ്ങളും വിതരണം ചെയ്യുന്നത്. തേർസ്റ് -ക്വഞ്ചേഴ്സ് പ്രതിവാര പരിപാടി ഓഗസ്റ്റ് അവസാനം വരെ വിവിധ വർക്ക്സൈറ്റുകളിൽ തുടരും.

Tags:    
News Summary - ICRF Summer Awareness Program

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.