ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ അസോസിയേഷൻ ബഹ്റൈൻ ദീർഘകാലമായി സേവനം അനുഷ്ഠിച്ചുവരുന്ന മുരളി നോമുലക്ക് നൽകിയ ത്രയയപ്പ് യോഗത്തിൽനിന്ന്
മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ അസോസിയേഷൻ - ഐ.സി.ആർ.എഫ് ബഹ്റൈൻ ദീർഘകാലമായി സേവനം അനുഷ്ഠിച്ചുവരുന്ന മുരളി നോമുലക്ക് യാത്രയയപ്പ് മീറ്റിങ് നടത്തി ആദരിച്ചു. കഴിഞ്ഞ 32 വർഷമായി ബഹ്റൈനിൽ താമസിക്കുന്ന നോമുല വർഷങ്ങളായി ഐ.സി.ആർ.എഫിന്റെ വിവിധ സംരംഭങ്ങളിൽ സജീവമായി പങ്കെടുക്കുകയും പ്രതിബദ്ധതയോടും ഉത്സാഹത്തോടും കൂടി സംഘടനയുടെ വിവിധ മേഖലകളിൽ സേവനമനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്. നോമുലയുടെ വിലമതിക്കാനാവാത്ത സംഭാവനകളെ മാനിച്ച്, ഐ.സി.ആർ.എഫ് അംഗങ്ങളുടെ സാന്നിധ്യത്തിൽ ഐ.സി.ആർ.എഫ് ചെയർമാൻ അഡ്വ. വി.കെ. തോമസ് അദ്ദേഹത്തിന് ഒരു മെമന്റോ സമ്മാനിച്ചു.അതോടൊപ്പം നോമുലക്കും കുടുംബത്തിനും അവരുടെ ഭാവിയിലെ എല്ലാ ശ്രമങ്ങളിലും വിജയവും സന്തോഷവും തുടരട്ടെ എന്ന് ആശംസ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.