ഐ.​സി.​ആ​ർ.​എ​ഫ് ഇ​നി 'ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ'

മ​നാ​മ: 1999 മു​ത​ൽ ബ​ഹ്‌​റൈ​നി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി റി​ലീ​ഫ് ഫ​ണ്ട് (ഐ.​സി.​ആ​ർ.​എ​ഫ്, ബ​ഹ്റൈ​ൻ) നി​ല​വി​ൽ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ എ​ന്ന പേ​രി​ലാ​ണ് ഔ​ദ്യോ​ഗി​ക അ​നു​മ​തി​യോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന് ചെ​യ​ർ​മാ​ൻ അ​ഡ്വ. വി.​കെ. തോ​മ​സ് അ​റി​യി​ച്ചു.

സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഈ ​സം​ഘ​ട​ന, ബ​ഹ്‌​റൈ​നി​ലെ ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ളു​ടെ ക്ഷേ​മ​ത്തി​നാ​ണ് മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ലാ​ഭേ​ച്ഛ​യി​ല്ലാ​തെ വി​വി​ധ ക്ഷേ​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​സോ​സി​യേ​ഷ​ൻ തു​ട​ർ​ന്നും ന​ട​ത്തും. പ്ര​തി​മാ​സ വ​രു​മാ​നം 120 ദി​നാ​റി​ൽ താ​ഴെ​യു​ള്ള ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ൾ ബ​ഹ്‌​റൈ​നി​ൽ മ​ര​ണ​പ്പെ​ട്ടാ​ൽ, അ​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് അ​സോ​സി​യേ​ഷ​ൻ ഒ​രു ല​ക്ഷം ഇ​ന്ത്യ​ൻ രൂ​പ​ക്ക് തു​ല്യ​മാ​യ ബ​ഹ്റൈ​ൻ ദീ​നാ​ർ ബ​ഹ്റൈ​നി​ൽ കൈ​മാ​റു​ന്നു​ണ്ട്.

കൂ​ടാ​തെ വ​ള​ണ്ടി​യ​ർ​മാ​രു​ടെ ശ​ക്ത​മാ​യ പി​ന്തു​ണ​യോ​ടെ, സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ച് വൈ​ദ്യ​സ​ഹാ​യം, നി​യ​മ​സ​ഹാ​യം, മാ​ന​സി​കാ​രോ​ഗ്യ പി​ന്തു​ണ, അ​ടി​യ​ന്ത​ര സേ​വ​ന​ങ്ങ​ൾ, മൃ​ത​ദേ​ഹ​ങ്ങ​ൾ നാ​ട്ടി​ലേ​ക്ക് അ​യ​ക്കു​ന്ന​തി​നു​ള്ള സ​ഹാ​യം, സൗ​ജ​ന്യ ഭ​ക്ഷ​ണ വി​ത​ര​ണം തു​ട​ങ്ങി​യ വി​പു​ല​മാ​യ സേ​വ​ന​ങ്ങ​ളും അ​സോ​സി​യേ​ഷ​ൻ ന​ട​ത്തി​വ​രു​ന്നു. ഈ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ബ​ഹ്‌​റൈ​ൻ ഗ​വ​ൺ​മെ​ന്റ്, ഇ​ന്ത്യ​ൻ എം​ബ​സി, തൊ​ഴി​ൽ മ​ന്ത്രാ​ല​യം, ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം, ലേ​ബ​ർ മാ​ർ​ക്ക​റ്റ് റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി എ​ന്നി​വ​യി​ൽ നി​ന്ന് വ്യ​ക്ത​മാ​യ പി​ന്തു​ണ ല​ഭി​ക്കു​ന്നു​ണ്ടെ​ന്നും ഈ ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​ല്ലാം അ​തി​നു​ള്ള ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യും അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. സേ​വ​ന​ങ്ങ​ൾ ആ​വ​ശ്യ​മു​ള്ള​വ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നീ​ഷ് ശ്രീ​ധ​ര​നെ 3940 1394 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്.

News Summary - ICRF is now 'Indian Community Welfare Association'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.