ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് സ്ഥാനമൊഴിയുന്ന ഭാരവാഹികൾക്കായി സംഘടിപ്പിച്ച
അനുമോദന ചടങ്ങ്
Posted On
date_range Updated On
date_range ഐ.സി.ആർ.എഫ് സ്ഥാനമൊഴിയുന്ന ഭാരവാഹികളെ അനുമോദിച്ചു
മനാമ: ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ടിന്റെ (ഐ.സി.ആർ.എഫ്) പുതിയ കമ്മിറ്റി സ്ഥാനമൊഴിയുന്ന ഭാരവാഹികൾക്കായി അനുമോദന ചടങ്ങ് സംഘടിപ്പിച്ചു. ഔട്ട്ഗോയിങ് ടീം പ്രകടിപ്പിച്ച സമർപ്പണത്തിനും പ്രതിബദ്ധതക്കും പുതിയ ടീം അംഗങ്ങൾ ആത്മാർഥമായ അഭിനന്ദനം അറിയിച്ചു.
അതോടൊപ്പം ഐ.സി.ആർ.എഫിനും സമൂഹത്തിനും നൽകിയ സംഭാവനകൾ കണക്കിലെടുത്ത് സ്ഥാനമൊഴിയുന്ന അംഗങ്ങളെ ആദരിച്ചു. ചടങ്ങിൽ ഐ.സി.ആർ.എഫ് ചെയർമാൻ അഡ്വ. വി.കെ. തോമസ് മുൻ ടീമിന്റെ വിലമതിക്കാനാകാത്ത സേവനങ്ങൾ അനുസ്മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.