ഐ.​സി.​ആ​ർ.​എ​ഫ് ബ​ഹ്‌​റൈ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന ‘ഫേ​ബ​ർ കാ​സ്റ്റ​ൽ സ്പെ​ക്ട്ര’ പ​രി​പാ​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ നി​ന്ന്

ഐ.സി.ആർ.എഫ് ബഹ്‌റൈൻ; ‘ഫേബർ കാസ്റ്റൽ സ്പെക്ട്ര’ക്കുള്ള രജിസ്ട്രേഷൻ പുരോഗമിക്കുന്നു

മനാമ: ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ അസോസിയേഷൻ (ഐ.സി.ആർ.എഫ് ബഹ്‌റൈൻ) സംഘടിപ്പിക്കുന്ന വിദ്യാർഥികൾക്കായുള്ള ഏറ്റവും വലിയ വാർഷിക കലാ കാർണിവലായ 'ഫേബർ കാസ്റ്റൽ സ്പെക്ട്ര 2025'നുള്ള രജിസ്ട്രേഷൻ പുരോഗമിക്കുന്നു. ഡിസംബർ 5, വെള്ളിയാഴ്ച ഇന്ത്യൻ സ്കൂൾ, ഇസ ടൗൺ കാമ്പസിൽ വെച്ചാണ് പരിപാടി. കലയുടെ വഴി സംസ്കാരങ്ങൾ തമ്മിൽ ബന്ധം സൃഷ്ടിക്കുകയും ബഹ്‌റൈനിലെ യുവ കലാപ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയും ചെയ്യാൻ ലക്ഷ്യമിട്ടുള്ള ഈ മത്സരം, ഇന്ത്യൻ, ബഹ്‌റൈൻ കരിക്കുലം സ്കൂളുകളും മറ്റ് അന്താരാഷ്ട്ര പാഠ്യപദ്ധതി വിദ്യാലയങ്ങളും ഉൾപ്പെടെ വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള വൈവിധ്യമാർന്ന പങ്കാളിത്തം കൊണ്ടും സമ്പന്നമാണ്. 5-8 വയസ്സ്, 8-11 വയസ്സ്, 11-14 വയസ്സ്, 14-18 വയസ്സ് എന്നീ വിഭാഗങ്ങളിലാണ് മത്സരം.

പങ്കാളിത്തം സ്കൂളുകൾ മുഖാന്തരം മാത്രമേ അനുവദിക്കൂ. 18 വയസ്സിനു മുകളിലുള്ളവർക്കായി ഓൺലൈൻ ലിങ്ക് വഴി മത്സരത്തിൽ പങ്കെടുക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. പങ്കെടുക്കുന്ന കുട്ടികൾക്ക് സമ്മാനങ്ങളും മെഡലുകളും സർട്ടിഫിക്കറ്റുകളും ലഭിക്കും. മത്സരത്തിലെ വിജയിയായ കലാസൃഷ്ടികളും മറ്റ് മികച്ച സൃഷ്ടികളും ഉൾപ്പെടുത്തി തയാറാക്കുന്ന കലണ്ടറുകൾ ഡിസംബറിൽ തന്നെ പുറത്തിറക്കും. പരിപാടിയുമായി ബന്ധപ്പെട്ട് നടത്തിയ വാർത്തസമ്മേളനത്തിൽ ഐ.സി.ആർ.എഫിന്‍റെയും ‘ഫേബർ കാസ്റ്റലിന്‍റെയും അധികൃതർ പങ്കെടുത്തു. കൂടുതൽ വിവരങ്ങൾക്ക് സ്പെക്ട്ര കൺവീനർ: മുരളീകൃഷ്ണൻ - 34117864, ജോയിന്റ് കൺവീനർ: നിതിൻ - 39612819 എന്നിവരെ ബന്ധപ്പെടണം. 

Tags:    
News Summary - ICRF Bahrain; Registration for ‘Faber Castell Spectra’ in progress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.