ഐ.സി.എഫ് ഉമ്മുൽ ഹസം റീജിയൻ മീലാദ് സമ്മേളന പോസ്റ്റർ അബ്ദുറസാഖ്  ഹാജി ഇടിയങ്ങര പ്രകാശനം ചെയ്യുന്നു

ഐ.സി.എഫ് ഉമ്മുൽ ഹസം മീലാദ്സമ്മേളനം: പോസ്റ്റർ പ്രകാശനം ചെയ്തു

മനാമ: 'ഖൽബിലുണ്ട് എന്റെ നബി (സ)' എന്ന പ്രമേയത്തിൽ ഐ.സി.എഫ് ബഹ്‌റൈൻ നടത്തുന്ന മീലാദ് കാമ്പയിന്റെ ഭാഗമായി ആഗസ്ത് 25 (റബീഉൽ അവ്വൽ 12 ) രാത്രി ബാങ്കോക്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന മദ്ഹു റസൂൽ സമ്മേളനത്തിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു. ഒരു മാസം നീണ്ടു നിൽക്കുന്ന മീലാദ് ക്യാമ്പയിനിന്റെ ഭാഗമായി മൗലിദ് മജ്‌ലിസ്, ഫാമിലി മൗലിദ്, പ്രഭാത മൗലിദ്, മൊബൈൽ മൗലിദ്, മിഡ്‌ നൈറ്റ് ബ്ലും, സ്നേഹ സംഗമം കുട്ടികളുടെ കലാ പരിപാടി കൾ, ദഫ് പോഗ്രാം, മീലാദ് എക്സിബിഷൻ എന്നിവ നടക്കും.

ആഗസ്ത് 25 ന് രാത്രി 8 മണിക്ക് ആരംഭിക്കുന്ന മീലാദ് സമ്മേളനത്തിൽ പ്രമുഖ വാഗ്മിയും പണ്ഡിതനുമായ സയ്യിദ് വി.പി.എ തങ്ങൾ ആട്ടീരി മദ്റുസൂൽ പ്രഭാഷണം നടത്തും. ഐ.സി.എഫ് നാഷണൽ നേതാക്കളും പണ്ഡിതരും സംബന്ധിക്കുന്ന പരിപാടി ശ്രവിക്കാൻ സ്ത്രീകൾക്ക് പ്രത്യേകം സൗകര്യം ഉണ്ടായിരിക്കുമെന്നും സംഘാടകർ അറിയിച്ചു.

Tags:    
News Summary - ICF Ummul Hazm Milad Conference: Poster released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.