ഐ.​സി.​എ​ഫ് വി​ദ്യാ​ഭ്യാ​സ എ​ക്സ്പോ സം​ഘ​ടി​പ്പി​ക്കു​ന്നു

മ​നാ​മ: പ്ല​സ് ടു ​പൂ​ർ​ത്തി​യാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​ദേ​ശ​ത്ത് ഉ​പ​രി​പ​ഠ​നം ന​ട​ത്തു​ന്ന​തി​നു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ ഫൗ​ണ്ടേ​ഷ​ൻ (ഐ.​സി.​എ​ഫ്) എ​ജു എ​ക്സ്പ്പോ സം​ഘ​ടി​പ്പി​ക്കു​ന്നു. വി​ദേ​ശ യൂ​നി​വേ​ഴ്സ‌ി​റ്റി​ക​ളി​ലെ വി​വി​ധ കോ​ഴ്സു​ക​ൾ, അ​ഡ്‌​മി​ഷ​ൻ രീ​തി​ക​ൾ, ഫീ​സ് വി​വ​ര​ങ്ങ​ൾ, വി​സ സം​ബ​ന്ധ​മാ​യ കാ​ര്യ​ങ്ങ​ൾ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന ഓ​ൺ​ലൈ​ൻ ശി​ൽ​പ​ശാ​ല​യി​ൽ ലോ​ക​ത്തി​ന്റെ ഏ​ത് ഭാ​ഗ​ങ്ങ​ളി​ലു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും പ​ങ്കെ​ടു​ക്കാ​വു​ന്ന രീ​തി​യി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്. പ​ഠ​ന​യി​ട​ങ്ങ​ളു​ടെ പ​ര​മ്പ​രാ​ഗ​ത രീ​തി​ക​ളും സ​ങ്ക​ൽ​പ​ങ്ങ​ളും മാ​റു​ന്ന പു​തി​യ​കാ​ല​ത്ത് വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലെ തു​ട​ർ​പ​ഠ​ന​ങ്ങ​ളു​ടെ അ​ന​ന്ത സാ​ധ്യ​ത​ക​ളി​ലേ​ക്ക് വെ​ളി​ച്ചം ന​ൽ​കു​ന്ന​താ​യി​രി​ക്കും ശി​ൽ​പ​ശാ​ല​യെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. യു.​കെ, റ​ഷ്യ, സ്പെ​യി​ൻ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലെ പ​ഠ​ന സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ച് പ​രി​ച​യ​സ​മ്പ​ന്ന​രു​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നേ​രി​ട്ട് സം​വ​ദി​ക്കാ​നു​ള്ള അ​വ​സ​ര​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കും. 2025 ജൂ​ൺ 28 ശ​നി ബ​ഹ്റൈ​ൻ സ​മ​യം ഉ​ച്ച​ക്ക് ഒ​രു മ​ണി​ക്ക് ഓ​ൺ​ലൈ​ൻ പ്ലാ​റ്റ്ഫോ​മി​ൽ ന​ട​ക്കു​ന്ന ശി​ൽ​പ​ശാ​ല​യി​ൽ വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്തെ വി​ദ​ഗ്ധ​ർ സം​ബ​ന്ധി​ക്കു​മെ​ന്ന് ഐ.​സി.​എ​ഫ്. ഇ​ന്റ​ർ​നാ​ഷ​ന​ൽ നോ​ള​ജ് ഡി​പ്പാ​ർ​ട്മെ​ന്റ് സെ​ക്ര​ട്ട​റി ഹ​മീ​ദ് പ​ര​പ്പ അ​റി​യി​ച്ചു.

Tags:    
News Summary - ICF organizes Education Expo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.