ഐ.സി.എഫ് ഗുദൈബിയ സെൻട്രൽ സ്വാഗതസംഘം രൂപവത്കരണ കൺവൻഷൻ മമ്മൂട്ടി മുസ്ലിയാർ ഉദ്ഘാടനം ചെയ്യുന്നു
ഐ.സി.എഫ് മീലാദ് കാമ്പയിൻ; സ്വാഗതസംഘം രൂപവത്കരിച്ചു
മനാമ: ഐ.സി.എഫ് ഉമ്മുൽ ഹസം സെൻട്രൽ മീലാദ് കാമ്പയിൻ വിജയിപ്പിക്കുന്നതിനായി 33 അംഗ സ്വാഗത സംഘം രൂപവത്കരിച്ചു. ഒരു മാസം നീളുന്ന മീലാദ് കാമ്പയിനിന്റെ ഭാഗമായി മൗലിദ് മജ്ലിസ്, മദ്ഹു റസൂൽ സമ്മേളനം, സ്നേഹ സംഗമം, ബുർദ മത്സരം, മദ്റസ വിദ്യാർഥികളുടെ കലാപരിപാടികൾ, ദഫ് പ്രദർശനം, എക്സിബിഷൻ എന്നിവ നടക്കും. സെപ്റ്റംബർ 12 വ്യാഴം ഉമ്മുൽ ഹസം ഖാങ്കോക്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന മദ്ഹു റസൂൽ സമ്മേളത്തിൽ പ്രമുഖപണ്ഡിതൻ ഇബ്രാഹിം സഖാഫി താത്തൂർ മുഖ്യാതിഥിയായി പങ്കെടുക്കും.
സ്വാഗത സംഘം ഭാരവാഹികളായി ശൈഖ് ഹസ്സൻ മുഹമ്മദ് മദനി (ചെയർമാൻ) കബീർ വലിയകത്ത്, മജീദ് (വൈ. ചെയർ.) നാഷാദ് കാസർകോട് (ജന. കൺ.), മുസ്ഥഫ പൊന്നാനി, ഇബ്രാഹിം മയ്യേരി (ജോ. കൺ.) നൗഫൽ മയ്യേരി (ഫിനാൻസ് കൺ.) എന്നിവരെ തെരഞ്ഞെടുത്തു. അബ്ദു റസാഖ് ഹാജിയുടെ അധ്യക്ഷതയിൽ ചേർന്ന സ്വാഗതസംഘ രൂപവത്കരണ കൺവെൻഷൻ യൂനുസ് സഖാഫി നന്നമ്പ്ര ഉദ്ഘാടനം ചെയ്തു. നസീഫ് അൽഹസനി പദ്ധതി പ്രഖ്യാപനം നടത്തി. അസ്കർ താനൂർ സ്വാഗതവും നൗഫൽ മയ്യേരി നന്ദിയും പറഞ്ഞു.
ഗുദൈബിയ സെൻട്രൽ
മനാമ: ഐ.സി.എഫ് ഗുദൈബിയ സെൻട്രൽ മീലാദ് സ്വാഗത സംഘം ഭാരവാഹികളായി അബ്ദുൽ മജീദ് സഅദി (ചെയർമാൻ), അഹ്മദ് സഖാഫി (ജന. കൺ.), ശാഫി കട്ടത്തടുക്ക (ഫിനാൻസ്) എന്നിവരെയും സബ് കമ്മിറ്റി ഭാരവാഹികളായി അശ്റഫ് സി.എച്ച്. (പ്രോഗ്രാം), അബ്ദുല്ലഹാജി പയോട്ട (സ്റ്റേജ് ), ബഷീർ ഹാജി ചേലേമ്പ്ര (ഫുഡ്), മുഹമ്മദ് സഖാഫി (വളന്റിയർ) എന്നിവരെയും തെഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.