മനാമ: ഖൽബിലുണ്ട് എന്റെ നബി (സ) എന്ന ശീർഷകത്തിൽ ആഗസ്ത് 10 മുതൽ സെപ്തംബർ 20 വരെ നടക്കുന്ന ഐ.സി .എഫ് മീലാദ് ക്യാമ്പയിൻ വിളംബരവും ചിത്താരി ഹംസ മുസ്ല്യാർ അനുസ്മരണവും ഇന്ന് വെള്ളി രാത്രി എട്ടിന് റിഫ സുന്നി സെന്ററിൽ നടക്കും. ഐ.സി.എഫ് നാഷണൽ പ്രസിഡന്‍റ് അബൂബക്കർ ലത്വീഫിയുടെ അദ്ധ്യക്ഷതയിൽ അഡ്വ. എം.സി അബ്ദുൽ കരീം ഹാജി ഉദ്‌ഘാടനം ചെയ്യും. കെ.സി സൈനുദ്ധീൻ സഖാഫി അനുസ്മരണ പ്രഭാഷണം നടത്തും. കാമ്പയിനിന്റെ ഭാഗമായി മൗലിദ് മജ്‌ലിസ്, സ്നേഹസംഗമം, മിഡ്നൈറ്റ് ബ്ലൂം, മാസ്റ്റർ മൈൻഡ്, ഡെയ്ലിക്വിസ്സ്, മദ്ഹു റസൂൽ സമ്മേളനങ്ങൾ എന്നിവ വിവിധ ഘടകങ്ങളിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.