മനാമ സുന്നി സെന്ററിൽ നടന്ന സ്വാഗതസംഘം രൂപവത്കരണ കൺവെൻഷൻ സൈനുദ്ദീൻ സഖാഫി ഉദ്ഘാടനം ചെയ്യുന്നു
മനാമ: ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) ബഹ്റൈൻ നാഷനൽ മദ്റസ കലോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിന് വിപുലമായ സ്വാഗതസംഘം കമ്മിറ്റിക്ക് രൂപം നൽകി.
സമസ്ത കേരള സുന്നി ജംഇയ്യതുൽ മുഅല്ലിമീന്റെ നേതൃത്വത്തിൽ ബഹ്റൈനിലെ വിവിധ ഭാഗങ്ങളിലായി ഇസ്ലാമിക് എജുക്കേഷനൽ ബോർഡ് ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന 14 മദ്റസകളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ട ഇരുന്നൂറോളം കലാപ്രതിഭകൾ മാറ്റുരക്കുന്ന കലോത്സവം നവംബർ 14, 21 തീയതികളിലായാണ് നടക്കുന്നത്.
സ്വാഗതസംഘം ഭാരവാഹികൾ: അബ്ദുൽ ഹകീം സഖാഫി കിനാലൂർ (ചെയർമാൻ), നസീഫ് അൽ ഹസനി, ശംസുദ്ദീൻ സുഹ്രി (വൈസ് ചെയർമാൻ), അബ്ദുറഹീം സഖാഫി വരവൂർ (ജനറൽ കൺവീനർ), ശിഹാബുദ്ദീൻ സിദ്ദീഖി, മൻസൂർ അഹ്സനി (ജോയന്റ് കൺവീനർ): മമ്മൂട്ടി മുസ്ലിയാർ വയനാട് (ഫിനാൻസ് കൺവീനർ).വിവിധ സബ് കമ്മിറ്റി അംഗങ്ങളായി പ്രോഗ്രാം അഡ്വ. എം.സി. അബ്ദുൽ കരീം, മൻസൂർ അഹ്സനി, ശിഹാബ് സിദ്ദീഖി, വി.പി.കെ. മുഹമ്മദ്, ശംസുദ്ദീൻ സുഹ്രി, അബ്ദുല്ല രണ്ടത്താണി, ഹംസ പുളിക്കൽ, നൗഷാദ് കാസർകോട്, പ്രചരണം: നസീഫ് അൽ ഹസനി, റഫീക്ക് ലത്വീഫി വരവൂർ, ഫൈസൽ ചെറുവണ്ണൂർ, ശംസുദ്ദീൻ പൂക്കയിൽ, അസ്കർ താനൂർ, യൂസുഫ് അഹ്സനി, ഫുഡ് ആൻഡ് സ്റ്റേജ്- ശിഹാബുദ്ദീൻ സിദ്ദീഖി, അബ്ദുറഹ്മാൻ ചെക്യാട്, സത്താർ, മുഹമ്മദ് റിയാസ്, നൂറുദ്ദീൻ, വളണ്ടിയർ-മുസ്തഫ പൊന്നാനി, ഉസ്മാൻ, ഉമർ ഹാജി, ഷഫീഖ് പൂക്കയിൽ, ടീം മാനേജ്മെന്റ്-ശംസുദ്ദീൻ സുഹ്രി, അബ്ദുസമദ് കാക്കടവ്, ഹംസ ഖാലിദ് സഖാവി, ഹുനൈൻ സഖാഫി, ശംസുദ്ദീൻ സഖാഫി, ഹസൻ സഖാഫി, ഫിനാൻസ്-മമ്മൂട്ടി മുസ്ലിയാർ, റഹീം സഖാഫി, ഉസ്മാൻ സഖാഫി, അമിറലി, സിറാജ് തൽഹ, നിസാർ സഖാഫി എന്നിവരെയും തെരഞ്ഞെടുത്തു.
മനാമ സുന്നി സെന്ററിൽ നടന്ന രൂപവത്കരണ കൺ വെൻഷൻ ഐ.സി.എഫ് ഇന്റർ നാഷനൽ ഡെപ്യൂട്ടി കെ.സി. സൈനുദ്ദീൻ സഖാഫി ഉത്ഘാടനം ചെയ്തു. അഡ്വ. എം.സി. അബ്ദുൽ കരീം, അബ്ദുൽ റഹീം സഖാഫി വരവൂർ, അബ്ദുൽ ഹകീം സഖാഫി കിനാലൂർ എന്നിവർ പ്രസംഗിച്ചു. ഷമീർ പന്നൂർ പ്രഖ്യാപനം നടത്തി. എസ്.ജെ.എം റൈഞ്ച് പ്രസിഡന്റ് മമ്മൂട്ടി മുസ്ലിയാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഉസ്മാൻ സഖാഫി പ്രാർഥന നിർവഹിച്ചു. നസീഫ് അൽഹസനി സ്വാഗതവും ഷംസുദ്ദീൻ സുഹ്രി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.