മനാമ: പ്രവാചകൻ മുഹമ്മദ് നബിയുടെ 1500ാം ജന്മദിനത്തോടനുബന്ധിച്ച് ഐ.സി. എഫ് ബഹ്റൈൻ മീലാദ് കാമ്പയിനിന്റെ ഭാഗമായി റിഫ റീജൻ കമ്മിറ്റി മദ്ഹുർറസൂൽ സമ്മേളനം സംഘടിപ്പിച്ചു. തിരുവസന്തം 1500 എന്ന ശീർഷകത്തിൽ സനദ് ബാബാ സിറ്റി ഹാളിൽ നടന്ന സമ്മേളനം റഫീക്ക് ലത്വീഫിയുടെ അധ്യക്ഷതയിൽ പ്രമുഖ അറബി പണ്ഡിതൻ ശൈഖ് ഖാലിദ് സ്വാലിഹ് ജമാൽ ഉദ്ഘാടനം ചെയ്തു.
പ്രമുഖ പണ്ഡിതനും വാഗ്മിയുമായ ഇബ്രാഹീം സഖാഫി പുഴക്കാട്ടിരി മുഖ്യപ്രഭാഷണം നടത്തി. ശൈഖ് അബ്ദുന്നാസർ സിദ്ദീഖി, അഡ്വ. എം.സി. അബ്ദുൽ കരീം, അബൂബക്കർ ലത്വീഫി, കെ.സി. സൈനുദ്ദീൻ സഖാഫി, ശമീർ പന്നൂർ എന്നിവർ പ്രസംഗിച്ചു. പ്രവാസജീവിതത്തിൽ അരനൂറ്റാണ്ട് പൂർത്തിയാക്കിയ ഗംഗാധരൻ, രാമകൃഷ്ണൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. മദ്റസ പൊതു പരീക്ഷയിൽ ഉന്നത വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും നേതാക്കൾ വിതരണം ചെയ്തു. ഉസ്മാൻ സഖാഫി, അബ്ദുൽ ഹകീം സഖാഫി കിനാലൂർ, അബ്ദുൽ സലാം മുസ്ലിയാർ, ശിഹാബുദ്ദീൻ സിദ്ദീഖി, ശംസുദ്ദീൻ സുഹ് രി, അബ്ദുസ്സമദ് കാക്കടവ്, സുലൈമാൻ ഹാജി എന്നിവർ സംബന്ധിച്ചു. ഐ.സി.എഫ് ലഹരി വിരുദ്ധ കാമ്പയിന് മുന്നോടിയായി സമ്മേളനവേദിയിൽ നടന്ന ലഹരി വിരുദ്ധ പ്രതിജ്ഞക്ക് ഫൈസൽ ചെറുവണ്ണൂർ നേതൃത്വം നൽകി. റീജൻ ജനറൽ സെക്രട്ടറി സുൽഫിക്കർ അലി സ്വാഗതവും ഇർഷാദ് ആറാട്ടുപുഴ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.