ഫിറോസ് ഖാൻ ഷെനിൽ അഹ്മദ് ഹാജി
ഐ.സി .എഫ് ഇസാടൗൺ ഈദ് മീലാദ് -2024 സ്വാഗത സംഘം രൂപവത്കരിച്ചു
മനാമ: ഐ.സി.എഫ് ഇസാടൗൺ സെൻട്രലിന്റെ കീഴിൽ ഈ വർഷം സംഘടിപ്പിക്കുന്ന മീലാദ് കാമ്പയിന്റെ ഭാഗമായുള്ള വിവിധ പരിപാടികളുടെ വിജയത്തിന്നായി ഫിറോസ് ഖാൻ (ചെയർമാൻ ), ഷെനിൽ കാറളം (കൺവീനർ) സി.കെ. അഹ്മദ് ഹാജി (ഫിനാൻസ് സെക്രട്ടറി) എന്നിവരുടെ നേതൃത്വത്തിൽ 40 അംഗ സ്വാഗത സംഘത്തിന് രൂപം നൽകി.
പ്രവാചക പ്രകീർത്തന സദസ്സുകൾ, പ്രഭാത മൗലിദ്, മദ്ഹു റസൂൽ പ്രഭാഷണം, സ്നേഹ സംഗമം, ഫാമിലി മീലാദ്, കുട്ടികൾക്കായുള്ള കലാപരിപാടികൾ, പൊതു സമ്മേളനം തുടങ്ങി വിവിധങ്ങളായ പരിപാടികളാണ് കാമ്പയിന്റെ ഭാഗമായി ആസൂത്രണം ചെയ്തിട്ടുള്ളത്. സെപ്റ്റംബർ 19ന് നടക്കുന്ന പൊതുസമ്മേളനത്തിൽ പ്രമുഖ പ്രഭാഷകൻ ഇബ്രാഹിം സഖാഫി താത്തൂർ മുഖ്യാതിഥിയായി പങ്കെടുക്കും.
ഇത് സംബന്ധിച്ച് ഇസാടൗൺ സുന്നി സെന്ററിൽ ഉസ്മാൻ സഖാഫി ആലക്കോടിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രവർത്തക സംഗമത്തിൽ ബഷീർ ആവള, നിസാമുദ്ദീൻ മഅദനി, റാഷിദ് ഫാളിലി, സഈദ് ഉസ്താദ്, മഹ്മൂദ് വയനാട്, മുഹമ്മദലി കൊടുവള്ളി, മുനീർ കാസർകോട്, റഷീദ് ഇരിമ്പിളിയം എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.