Posted On
date_range Updated On
date_range ഐ.സി.എഫ് അനുശോചിച്ചു
മനാമ: നിരവധി പേരുടെ മരണത്തിനിടയാക്കിയ താനൂര് ബോട്ടപകടത്തില് അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി ഐ.സി.എഫ് പ്രസ്താവനയിൽ പറഞ്ഞു. മനാമ ഐ.സി.എഫ് ഓഡിറ്റോറിയത്തില് അനുശോചന സംഗമം നടന്നു.
കുടുംബത്തിന്റെ ദുഃഖത്തില് പങ്കുചേരുന്നതോടൊപ്പം ഓരോ ദുരന്തവും വലിയ പാഠമാണ് നമുക്ക് നല്കുന്നതെന്നും എല്ലാ മേഖലകളിലും ഇത്തരം ദുരന്തങ്ങള് ആവര്ത്തിക്കാതിരിക്കാന് ജാഗ്രത്തായ ഇടപെടലുകള് അധികാരികളില്നിന്ന് ഉണ്ടാവണമെന്നും ഐ.സി.എഫ് പ്രസിഡന്റ് കെ.സി. സൈനുദ്ധീന് സഖാഫി അഭിപ്രായപ്പെട്ടു. മരിച്ചവര്ക്ക് വേണ്ടി മയ്യത്ത് നിസ്കാരവും പ്രത്യേക പ്രാർഥന മജ്ലിസും സുന്നി സെന്ററില് നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.