മനാമ: എസ്.എസ്.എൽ.സി, പ്ലസ് ടു വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) ബഹ്റൈൻ നാഷനൽ നോളജ് ഡിപ്പാർട്മെന്റ് സംഘടിപ്പിച്ച കരിയർ ക്രാഫ്റ്റ് ഗൈഡൻസ് മീറ്റ് ശ്രദ്ധേയമായി.
ബഹ്റൈനിലെ വിവിധ സ്കൂളുകളിലെ വിദ്യാർഥികളും രക്ഷിതാക്കളും പങ്കെടുത്ത സംഗമം ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഗോപിനാഥ് മേനോൻ ഉദ്ഘാടനം ചെയ്തു.ഐ.എ.എം.ഇ സെക്രട്ടറിയും മലപ്പുറം മഅ്ദിൻ അക്കാദമിക് ഡയറക്ടറുമായ നൗഫൽ കോഡൂർ ക്ലാസുകൾക്ക് നേതൃത്വം നൽകി. ഉപരി പഠനത്തെക്കുറിച്ചും പുതിയ കാലത്തെ ജോലി സാധ്യതകളെക്കുറിച്ചുമുള്ള വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും നിരവധി സംശയങ്ങൾക്ക് അദ്ദേഹം മറുപടി നൽകി.ഐ.സി.എഫ് നാഷനൽ പ്രസിഡന്റ് അബൂബക്കർ ലത്വീഫി, അബ്ദുൽ സലാം മുസ്ലിയാർ, ശമീർ പന്നൂർ എന്നിവർ സംസാരിച്ചു. നോളജ് ഡിപ്പാർട്മെന്റ് സെക്രട്ടറി നൗഷാദ് മുട്ടുന്തല സ്വാഗതവും നൗഫൽ മയ്യേരി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.