ഐ.സി.എഫ്. ഉംറ സംഘത്തിന് നാഷണൽ ഭാരവാഹികളുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകിയപ്പോൾ
Posted On
date_range Updated On
date_range ഐ.സി.എഫ് ഉംറ സംഘത്തിന് യാത്രയയപ്പ് നൽകി
മനാമ: ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ് ) ബഹ്റൈൻ ഉംറ സർവീസിന് കീഴിലുള്ള ഉംറ സംഘത്തിന് യാത്രയയപ്പ് നൽകി. ശമീർ സഖാഫിയുടെ നേതൃത്വത്തിൽ 48 അംഗ സംഘമാണ് മനാമയിൽ നിന്ന് യാത്ര പുറപ്പെട്ടത്. ഐ.സി.എഫ്. ബഹ്റൈൻ നാഷണൽ പ്രസിഡന്‍റ് കെ.കെ. അബൂബക്കർ ലത്വീഫി, ഫൈനാൻസ് സെക്രട്ടറി മുസ്ഥഫ ഹാജി കണ്ണപുരം, മീഡിയ സെക്രട്ടറി ഫൈസൽ ചെറുവണ്ണൂർ, ഹംസ മനാമ എന്നിവർ നേതൃത്വം നൽകി.
ഉംറ യാത്രക്കാർക്കായി ഒരുക്കിയ സൗജന്യ പഠന ക്ലാസ്സിന് ഐ.സി.എഫ് ഇന്റർ നാഷണൽ ഡെപ്യൂട്ടി പ്രസിഡന്‍റ് അഡ്വ. എം.സി അബ്ദുൽ കരീം ഹാജി നേതൃത്വം നൽകി. ഐ.സി.എഫ്. അടുത്ത സംഘം ഒക്ടോബർ 15, നവംബർ 19, ഡിസംബർ 10, 15 തിയ്യതികളിൽ യാത്ര തിരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.