ഏതൻസ് വിമാനത്താവളത്തിലെത്തിയ ഹമദ് രാജാവിനെ സ്വീകരിക്കുന്നു

ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ ഗ്രീസിലെത്തി; ഉഭയകക്ഷി സഹകരണം ശക്തമാക്കാൻ ചർച്ചകൾ നടത്തും

മനാമ: ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ ഔദ്യോഗിക സന്ദർശനത്തിനായി ഗ്രീക്ക് തലസ്ഥാനമായ ഏതൻസിലെത്തി. സന്ദർശന വേളയിൽ ഗ്രീസ് പ്രസിഡന്റ് കോൺസ്റ്റന്റൈൻ ആൻ തസൂലാസ്, പ്രധാനമന്ത്രി കിറിയാക്കോസ് മിറ്റ്സോതാക്കിസ് എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.

ബഹ്‌റൈനും ഗ്രീസും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനും, തന്ത്രപ്രധാനമായ സഹകരണം വിപുലീകരിക്കുന്നതിനുമുള്ള ചർച്ചകൾ കൂടിക്കാഴ്ചയിൽ നടക്കും. കൂടാതെ മേഖലയിലെയും അന്താരാഷ്ട്രതലത്തിലെയും പ്രധാന സംഭവവികാസങ്ങളും ഇരുനേതാക്കളും വിലയിരുത്തും.

ഏതൻസ് വിമാനത്താവളത്തിലെത്തിയ ബഹ്‌റൈൻ രാജാവിനെ ഗ്രീസ് ഡെപ്യൂട്ടി പ്രധാനമന്ത്രി കോസ്റ്റിസ് ഹത്സിദാക്കിസ്, ഗ്രീസിലെ ബഹ്‌റൈൻ അംബാസഡർ ഖാലിദ് യൂസഫ് അൽ ജലാഹമ, മറ്റ് മുതിർന്ന ഭരണാധികാരികൾ എന്നിവർ ചേർന്ന് സ്വീകരിച്ചു.

Tags:    
News Summary - King Hamad bin Isa Al Khalifa of Bahrain arrives in Greece; holds talks to strengthen bilateral cooperation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.