ഇബ്​ൻ അൽ ഹൈതം ഇസ്​ലാമിക്​ സ്​കൂളിന് നൂറുശതമാനം വിജയം

മനാമ: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ ഇബ്​ൻ അൽ ഹൈതം ഇസ്​ലാമിക്​ സ്​കൂളിന്​ നൂറുശതമാനം വിജയം. 121 വിദ്യാർഥികളാണ്​ സ്​കൂളിൽനിന്ന്​ പരീക്ഷ എഴുതിയത്​. 95.20 ശതമാനം മാർക്ക്​ നേടിയ ഫാത്തിമ വഫ സ്​കൂളിൽ ഒന്നാമതെത്തി. 94.60 ശതമാനം മാർക്ക്​ നേടിയ മുഹമ്മദ് സഹീൽ ആബിദി, മസൂമ മുഹമ്മദ് ബഷീർ അഹമ്മദ്, ഇർഫാൻ ഹബീബ് എന്നിവർ രണ്ടാം സ്ഥാനം പങ്കിട്ടു. 94.40 ശതമാനം മാർക്ക്​ നേടിയ അഫ്ഹാം ഹലീമക്കാണ്​ മൂന്നാം സ്ഥാനം.മികച്ച വിജയം കൈവരിച്ച വിദ്യാർഥികളെയും രക്ഷിതാക്കളെയും അഡ്​മിനിസ്​ട്രേറ്റിവ്​ കമ്മിറ്റി ചെയർമാൻ ഷക്കീൽ അഹമ്മദ് അസ്​മി, പ്രിൻസിപ്പൽ ഡോ. മുഹമ്മദ് ത്വയ്ബ് എന്നിവർ അഭിനന്ദിച്ചു.

Tags:    
News Summary - Ibn al-Haytham Islamic School achieves 100% success

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.