ബി.​എം.​സി ക്രി​സ്മ​സ് -​പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച് ന​ട​ന്ന പ​രി​പാ​ടി

ബി.എം.സി ക്രിസ്മസ് -പുതുവത്സര ആഘോഷങ്ങൾക്ക് ഔപചാരിക തുടക്കം

മനാമ: ബി.എം.സി ഡിസംബർ ഒന്നിന് ആരംഭിച്ച ക്രിസ്മസ് പുതുവത്സര ആഘോഷമായ നക്ഷത്രത്തിളക്കത്തിനും ദേശീയ ദിനാഘോഷങ്ങൾക്കും ഔപചാരികമായ ഉദ്ഘാടനമായി. മനോഹരമായ ക്രിസ്മസ് നക്ഷത്രങ്ങളുടെ സ്വിച്ച് ഓൺ നിർവഹിച്ചതോടെയാണ് 30 ദിവസം നീളുന്ന ആഘോഷ മാമാങ്കത്തിന് തുടക്കമായത്.

ഉദ്ഘാടനചടങ്ങിന് മാറ്റുകൂട്ടാൻ സാന്താക്ലോസും കരോൾ സംഘവും എത്തിയിരുന്നു. പരിപാടിയിൽ മുഖ്യ അതിഥിയായി ബഹ്റൈൻ പാർലമെൻറ് അംഗം ഡോ. ഹസൻ ഈദ് ബുഖമ്മാസ്, വുമൺ ഓഫ് ദി ഇയർ അവാർഡി ജയ മേനോൻ, സേന മെഡൽ ജേതാവ് റിട്ടയേർഡ് ഇന്ത്യൻ ആർമി മേജർ പ്രിൻസ് ജോസ്, കെ.സി.എ പ്രസിഡന്റ്‌ ജെയിംസ് ജോൺ, സിംസ് ബഹ്‌റൈൻ പ്രസിഡന്റ്‌ ജോസഫ് പി ടി എന്നിവർ വിശിഷ്ടാതിഥികളായും പങ്കെടുത്തു. ബി.എം.സി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് സ്വാഗതം പറഞ്ഞു. അതിഥികൾചേർന്ന് നിലവിളക്ക് കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു.

വുമൺ ഓഫ് ദി ഇയർ അവാർഡി ജയ മേനോൻ, സേന മെഡൽ ജേതാവ് റിട്ട. ഇന്ത്യൻ ആർമി മേജർ പ്രിൻസ് ജോസ്, കെ.സി.എ പ്രസിഡന്റ്‌ ജെയിംസ് ജോൺ, സിംസ് ബഹ്‌റൈൻ പ്രസിഡന്റ്‌ ജോസഫ് പി.ടി എന്നിവർ ആശംസകൾ നേർന്നു. അതിഥികൾചേർ കേക്കു മുറിച്ച് ദേശീയ ദിനാഘോഷത്തിന് തുടക്കം കുറിച്ചു. ബഹ്റൈൻ പാർലമെൻറ് അംഗം ഡോ. ഹസൻ ഈദ് ബുഖമ്മാസിന് ഫ്രാൻസിസ് കൈതാരത്ത് ബഹ്‌റൈൻ മീഡിയ സിറ്റിയുടെ മൊമെന്റോ നൽകി ആദരിച്ചു.

കൂടാതെ മറ്റ് അതിഥികളെയും പൊന്നാട അണിയിച്ച് ആദരിച്ചു. തുടർന്ന് ക്രിസ്മസ് ഭക്തിഗാനമത്സരവും സംഘടിപ്പിച്ചു. ആഘോഷ രാവ് മനോഹരമായി അവതരിപ്പിച്ച ഷിംന കല്ലടി, സഞ്ജു സനു, ഇവൻറ് കോഡിനേറ്റർ രാജേഷ് പെരുങ്ങുഴി എന്നിവർക്കും ബഹ്‌റൈൻ മീഡിയ സിറ്റിയുടെ മെമെന്റോ സമ്മാനിച്ചു. 

Tags:    
News Summary - BMC Christmas and New Year celebrations officially begin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.