Posted On
date_range Updated On
date_range ഭവനപദ്ധതിയുടെ യൂനിറ്റുകൾ ഉപഭോക്താക്കൾക്ക് വിതരണം ചെയ്തു
മനാമ: സിത്രയിൽ ബ്ലോക്ക് 609 ഭവനപദ്ധതിയുടെ യൂനിറ്റുകൾ ഉപ
ഭോക്താക്കൾക്ക് വിതരണം ചെയ്തു. രാജാവ് ഹമദ് ബിൻ ഇൗസ ആൽ ഖലീഫയുടെ നിർദേശപ്രകാരം കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നേതൃത്വത്തിൽ 5000 പേർക്ക് ഭവനയൂനിറ്റുകൾ വിതരണം ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണിത്.
ഭവനവിതരണത്തിന് ഗവൺമെൻറ് തലത്തിൽ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫയുടെ നേതൃത്വത്തിൽ ഭവന വിതരണത്തിന് പ്രവർത്തന പദ്ധതി രൂപവത്കരിച്ചിരുന്നു. ഇൗദ് അൽ അദ്ഹയുടെ മൂന്നാം ദിനത്തിൽ ഭവന വിതരണം നടത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ഭവനമന്ത്രി ബാസിം ബിൻ യാഖൂബ് അൽ ഹാമർ യൂനിറ്റ് വിതരണം നിർവഹിച്ച് പറഞ്ഞു. പദ്ധതിയുടെ ആദ്യഘട്ടം നേരത്തെ വിതരണം ചെയ്തിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.