ഹോം കണക്ട് ലോഞ്ചിങ് ചടങ്ങിൽ കലൈഫാത്ത് ഡയറക്ടർ ഖുസായ് കലൈഫാത്, ജനറൽ മാനേജർ ഷിബു പത്തനംതിട്ട എന്നിവർ 

വീട്ടുപകരണങ്ങൾ എവിടെനിന്നും പ്രവർത്തിപ്പിക്കാം, ഹോം കണക്ട് ആപ് വഴി

മനാമ: വീട്ടിലെ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ ലോകത്തെവിടെനിന്നും നിയന്ത്രിക്കാൻ സാധിക്കുന്ന ഹോം കണക്ട് മൊബൈൽ ആപ്ലിക്കേഷൻ ബഹ്റൈനിൽ പുറത്തിറക്കി.ആധുനിക ജർമൻ സാങ്കേതികവിദ്യ ഉപയോഗിച്ച് ബോഷ് കമ്പനി നിർമിച്ച ആപ് തിരക്കേറിയ ജീവിതം നയിക്കുന്നവർക്ക് ആശ്വാസമാവുകയാണ്.

മൈക്രോവേവ് ഓവൻ, ഡിഷ്വാഷർ, വാഷിങ് മെഷിൻ, ഡ്രയർ, റഫ്രിജറേറ്റർ തുടങ്ങിയ വീട്ടുപകരണങ്ങൾ എവിടെനിന്നും നിയന്ത്രിക്കാൻ ഹോം കണക്ട് ആപ്ലിക്കേഷനിലൂടെ സാധിക്കുമെന്ന് ബോഷിന്റെ ബഹ്റൈനിലെ അംഗീകൃത വിതരണക്കാരായ കലൈഫാത് ഡയറക്ടർ ഖുസായ് കലൈഫാത് പറഞ്ഞു.

ഹോം കണക്ട് ആപ്ലിക്കേഷൻ സ്ഥാപിച്ചിട്ടുള്ള ബോഷ് ഉപകരണങ്ങളാണ് മൊബൈൽ ആപ്പിന്റെ സഹായത്തോടെ നിയന്ത്രിക്കാനും പ്രവർത്തിപ്പിക്കാനും സാധിക്കുക.റഫ്രിജറേറ്ററിൽ സ്ഥാപിച്ചിട്ടുള്ള കാമറകൾ വഴി ഉള്ളിലുള്ള ഓരോ സാധനങ്ങളുടെയും അളവ് അറിയാൻ സാധിക്കും.

ഒരു കോൾഡ് സ്റ്റോറിലോ സൂപ്പർമാർക്കറ്റിലോ എത്തുമ്പോൾ റഫ്രിജറേറ്ററിൽ പാൽ, മുട്ട, പച്ചക്കറികൾ, മാംസം തുടങ്ങിയവ എത്ര ബാക്കിയുണ്ടെന്ന് അറിയാനും അതിനനുസരിച്ച് സാധനങ്ങൾ വാങ്ങാനും സാധിക്കും. രാവിലെ ഏഴുമണിക്ക് കോഫി വേണമെങ്കിൽ ഈ ആപ്ലിക്കേഷനുപയോഗിച്ച് കോഫി മെഷീനിൽ മുൻകൂട്ടി സെറ്റ് ചെയ്യാൻ സാധിക്കും. നിശ്ചിത സമയത്ത് കോഫി മെഷീന് മുന്നിൽ എത്തിയാൽ കോഫി ലഭിക്കും.

അനുദിന ജീവിതം കൂടുതൽ എളുപ്പമാക്കുന്ന ഹോം കണക്ട് ആപ് സൗജന്യമായി ഡൗൺലോഡ് ചെയ്യാം.ലോകത്ത് 55 രാജ്യങ്ങളിൽ 28 ഭാഷകളിലായി ഹോം കണക്ട് ആപ്ലിക്കേഷൻ നിലവിലുണ്ടെന്ന് ജനറൽ മാനേജർ ഷിബു പത്തനംതിട്ട പറഞ്ഞു. 

Tags:    
News Summary - Home appliances can be operated from anywhere, via the Home Connect app

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.