നിറങ്ങളുടെ നിറവിൽ ഹോളി ആഘോഷിച്ചു

മനാമ: രാജ്യാന്തര സമൂഹത്തി​​​െൻറ പ്രാതിനിത്യത്തോടെ ഉത്തരേന്ത്യൻ പ്രവാസികൾ നിറങ്ങളുടെ ഉത്​സവമായ ഹോളി കൊണ്ടാടി. സ്വദേശികളും വിദേശികളുമായ നിരവധിപേർ ആഹ്ലാദത്തോടെ അതിൽ പങ്കാളികളാകാനെത്തി.  ബഹ്​റൈനിലെ പ്രവാസികളുടെ വൈവിദ്ധ്യമാർന്ന  ഹോളി ആഘോഷമാണ്​ ആഹ്ലാദം നിറഞ്ഞ അനുഭവമായത്​. 

മനാമയിലെ ഹിന്ദുക്ഷേത്രത്തിൽ തട്ടായി ഹിന്ദു കമ്യൂണിറ്റിയുടെ നേതൃത്വത്തിലായിരുന്നു ആഘോഷം. പരിപാടികൾ രാവിലെ ബഹ്​റൈനിലെ ഇന്ത്യൻ അംബാസഡർ അലോക്​ കുമാർ സിൻഹ, ബ്രിട്ടൻ അംബാസഡർ സൈമൻ മാർട്ടിൻ എന്നിവർ ചേർന്ന്​ ഉദ്​ഘാടനം ചെയ്​തു. ‘ദിസ്​ ഇൗസ്​ ബഹ്​റൈൻ’ ബെറ്റ്​സി മതീസൻ ഉൾപ്പെടെ നിരവധിപേർ പ​െങ്കടുത്തു. നൂറുകണക്കിന്​ ഉത്തരേന്ത്യക്കാരാണ്​ ചടങ്ങ​ുകളിൽ സംബന്​ധിക്കാൻ എത്തിയത്​.  

പ്രവാസലോകത്താണങ്കിലും സ്വന്തം നാട്ടിലെ മഹോത്​സവം ഉജ്ജ്വലമാക്കാനുള്ള ശ്രമത്തിലായിരുന്നു ഒാരോരുത്തരും. പലതരം വർണ്ണപ്പൊടികൾ വാരിയെറിഞ്ഞും മധുരപലഹാരങ്ങൾ വിതരണം ചെയ്​തും എല്ലാവരും സന്തോഷം പ്രകടിപ്പിച്ചു. പൊതു അവധിദിനം കൂടിയായതിനാൽ ആഘോഷത്തിന്​ ആവേശം കൂടി.   പ്രായഭേദമന്യെ നൃത്തം ചെയ്​തും അന്യോന്യം നിറങ്ങൾ പൂശിയും മണിക്കൂറുകളോളം ആരവം ത​ുടർന്നു. ക്ഷേത്രത്തിൽ നിന്നും എല്ലാവർക്കും പ്രസാദവും വിതരണം ചെയ്​തു.

Tags:    
News Summary - holi-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.