മനാമ: ബഹ്റൈനിെലെ വരാൻ പോകുന്ന വേനൽക്കാല അവധി ദിനങ്ങൾ മികച്ച സഞ്ചാരത്തിെൻറതാക്കാൻ ‘ലുലു’ ഹൈപ്പർമാർക്കറ്റ് കാനൂ ട്രാവൽസുമായി ചേർന്ന് ‘ട്രാവൽ മാർട്ട്’ പ്രഖ്യാപിച്ചു. മാർച്ച് രണ്ടിനും മൂന്നിനും റാംലി മാളിൽ നിരവധി കമ്പനികൾ മികച്ച യാത്രാപാക്കേജ് അവതരിപ്പിക്കും. 11 അന്താരാഷ്ട്ര വിമാനകമ്പനികൾ,മൂന്ന് ഹോട്ടലുകൾ, ആഡംബര കപ്പലുകൾ, ട്രാവൽ ഇൻഷുറൻസ് സേവനദാതാക്കൾ തുടങ്ങിയവർ ട്രാവൽ മാർട്ടിൽ അണിചേരും. രണ്ടുദിവസങ്ങളിലായി ലുലുവിൽ നടക്കുന്ന ’ട്രാവൽ മാർട്ട്’ മികച്ച യാത്രക്കുള്ള ഒാഫറുകളുടെ മേളയായി മാറുമെന്നും ലുലു മാനേജുമെൻറ് അറിയിച്ചു. യാത്രയിൽ താൽപ്പര്യമുള്ളവർക്ക് ഇൗ സമയത്ത് ബുക്ക് ചെയ്യാവുന്നതാണ്.
തങ്ങളുടെ ഉപഭോക്താക്കൾക്ക് കുറഞ്ഞ ചിലവിൽ പുതിയ സ്ഥലങ്ങൾ കാണാനും ആസ്വാദിക്കാനുമുള്ള മെച്ചപ്പെട്ട അവസരം ഒരുക്കുകയാണെന്നും വാർത്താസമ്മേളനത്തിൽ ബഹ്റൈൻ^ഇൗജിപ്ത് ലുലു ഹൈപ്പർമാർക്കറ്റുകളുടെ ഡയറക്ടർ ജുസർ രൂപവാല അറിയിച്ചു.കാനൂർ ട്രാവൽസിലെ ട്രാവൽ മാനേജർ പ്രദീപ്കുമാർ,പി.കെ രവി തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.