ശൈഖ ഹെസ്സ ഇസ്‌ലാമിക്‌ സെന്റർ സംഘടിപ്പിച്ച ഈദ്‌ ഗാഹ്

ഇബ്‌റാഹീ മില്ലത്ത്‌ മുറുകെ പിടിക്കുക- അബ്ദുൽ ലതീഫ്‌ അഹ്‌മദ്‌

മനാമ: ലോക മുസ്‌ലിംകൾ ഈദുൽ അദ്‌ഹാ ആഘോഷിക്കുന്ന വേളയിൽ പ്രവാചകൻ ഇബ്‌റാഹീം നബിയുടെ മാതൃക പിൻതുടരാൻ വിശ്വാസികൾ സന്നദ്ധമാവണമെന്ന് അബ്ദുൽ ലതീഫ്‌ അഹ്‌മദ്‌ അഭിപ്രായപ്പെട്ടു. ബഹ്‌റൈൻ സുന്നി ഔഖാഫിന്റെ ആഭിമുഖ്യത്തിൽ ശൈഖ ഹെസ്സ ഇസ്‌ലാമിക്‌ സെന്റർ സംഘടിപ്പിച്ച ഈദ്‌ ഗാഹിൽ ഖുതുബ നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.

റഫ ലുലു ഹൈപർ മാർക്കറ്റിന്‌ സമീപത്തെ സ്കൂൾ ഗ്രൗന്റിൽ സംഘടിപ്പിച്ച ഈദ്‌ ഗാഹിൽ നിരവധി പേർ പങ്കെടുത്തു. സുഹൈൽ മേലടി, അബ്ദുറഹ്‌മാൻ മുല്ലങ്കോത്ത്‌, അബ്ദുൽ ഷുക്കൂർ, റഹീസ്‌ മുല്ലങ്കോത്ത്‌, നസീഫ്‌ ടിപി, നവാഫ്‌ ടിപി, ഹിഷാം അബ്ദുറഹ്‌മാൻ, സിദ്ദീഖ്‌ നന്മണ്ട തുടങ്ങിയവർ ഈദ്‌ ഗാഹിന്‌ നേതൃത്വം നൽകി. 

Tags:    
News Summary - Hold fast to the religion of Abraham - Abdul Latif Ahmad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.