കേന്ദ്രത്തിൽ വിശ്രമിക്കാനെത്തിയ ഡെലിവറി ബോയ്
മനാമ: രാജ്യത്തെ ഡെലിവറി റൈഡർമാർക്ക് കനത്ത ചൂടിൽനിന്ന് ആശ്വാസമേകാൻ വിശ്രമ കേന്ദ്രങ്ങൾ ഒരുക്കി ബഹ്റൈൻ. രാജ്യത്തുടനീളം 12ഓളം ശീതീകരിച്ച റൂമുകളാണ് ഇവർക്കായി റോഡരികുകളിൽ സ്ഥാപിച്ചത്. ചൂടുമൂലമുണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകളും അപകട സാധ്യതകളും കുറക്കുകയെന്ന ലക്ഷ്യത്തോടെയാണ് തൊഴിൽമന്ത്രാലയം ഈ സംരംഭം ആരംഭിച്ചത്. വാഹനം പാർക്ക് ചെയ്യാനുള്ള സൗകര്യം, ശീതീകരിച്ച ഇരിപ്പിടം, വെള്ളം, മൊബൈൽ ഫോൺ ചാർജ് ചെയ്യാനുള്ള സൗകര്യം, ആഴ്ചയിലൊരിക്കൽ ഐസ്ക്രീം എന്നിവ ഇത്തരം വിശ്രമ കേന്ദ്രങ്ങളിലുണ്ടാവും. ഓൺലൈൻ ഡെലിവറി കമ്പനിയായ തലബാത്തുമായി സഹകരിച്ചാണ് മന്ത്രാലയം കേന്ദ്രങ്ങൾ സ്ഥാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.