ഹൈ റേഞ്ച് ഓട്ടോ സ്പെയർ പാർട്സ് തുബ്ലി ഷോറൂം ഉദ്ഘാടനത്തിൽ നിന്ന്
മനാമ: യു.എ.യിലെ പ്രമുഖ ഓട്ടമൊബൈൽ സ്പെയർ പാർട്സ് വിതരണ സ്ഥാപനമായ ഹൈ റേഞ്ച് ഓട്ടോ സ്പെയർ പാർട്സ് ജി.സി.സിയിലെ തങ്ങളുടെ ആറാമത്തെ ഷോറൂമും, ബഹ്റൈനിലെ ആദ്യ ഔട്ട്ലറ്റും തുബ്ലി വ്യവസായ മേഖലയിൽ ഔദ്യോഗികമായി പ്രവർത്തിച്ചു തുടങ്ങി. വിശ്വാസ്യതയുള്ള ഉൽപ്പന്നങ്ങളും ഉയർന്ന നിലവാരത്തിലുള്ള സേവനങ്ങളും കൊണ്ടു ഉപഭോക്ത്യ അംഗീകാരം നേടിയ ഹൈറേഞ്ച് ഓട്ടോ സ്പെയർ പാർട്സ്, ബഹ്റൈൻ വിപണിയിലേക്കുള്ള പ്രവേശനത്തോടൊപ്പം അവരുടെ മേഖലയിലെ വളർച്ചാ യാത്രയിൽ ഒരു പുതിയ അധ്യായം കുറിക്കുന്നു.
പ്രമുഖ ജപ്പാനീസ്, കൊറിയൻ ബ്രാൻഡുകൾക്ക് ആവശ്യമായ എല്ലാ സ്പെയർ പാർട്ടുകളും ഉയർന്ന ഗുണനിലവാരത്തിൽ ഇവിടെ ലഭ്യമാണ്. ഉദ്ഘാടന ചടങ്ങിൽ ഹൈ റേഞ്ച് ഗ്രൂപ് ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ജേക്കബ് ജി തയ്യിൽ, ബഹ്റൈൻ സെക്ടർ മാനേജിങ് ഡയറക്ടർമാരായ ആനി ജോളി ജോസഫ്, ജോളി ജോസഫ് വടക്കേക്കര, ഹൈ റേഞ്ച് ഗ്രൂപ് ഡിറക്ടർമാരായ, ഷിബു സി.ആർ, അരുൺ ഗോപാൽ, സന്തോഷ് കെ.എസ്, സ്പോൺസർ റായ്ദ് മുഹമ്മദ് അൽ അലാവി എന്നിവർ പങ്കെടുത്തു.
ഉപഭോക്താക്കൾക്കും വിതരണക്കാരനും കൂടുതൽ സൗകര്യപ്രദമായ സേവനങ്ങളിലൂടെ മികച്ച അനുഭവം നൽകുന്നത് ഹൈ റേഞ്ച് ഓട്ടോ സ്പെയർ പാർട്സിന്റെ പ്രധാന പ്രതിബദ്ധതയാണെന്ന് ഗ്രൂപ് ചെയർമാൻ ജേക്കബ് ജി തയ്യിൽ പറഞ്ഞു. കമ്പനിയുടെ വളർച്ചക്ക് പിന്നിൽ പ്രവർത്തിച്ച ജീവനക്കാർക്കും കസ്റ്റമേഴ്സിനും അദ്ദേഹം നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.