ജേതാക്കളായ ഹെഡ്ജ്-ബോബ് ക്രിക്കറ്റ് ക്ലബ് ,റണ്ണേഴ്സായ ടീം അമിഗോസ്
മനാമ: 35 വയസ്സിന് മുകളിലുള്ളവർക്കായി മാസ്റ്റർ ലീഗ് കമ്മറ്റി സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റിൽ ബോബ് ക്രിക്കറ്റ് ക്ലബ്-ഹെഡ്ജ് ഗ്രൂപ് ജേതാക്കളായി. ടീം അമിഗോസിനാണ് റണ്ണർ അപ്പ് കിരീടം.
ടൂർണമെൻറ് ഓർഗനൈസിങ് കമ്മിറ്റി-ബി പാനലുമായി സഹകരിച്ചാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. ബുസൈത്തീനിൽ സംഘടിപ്പിച്ച മത്സരത്തിൽ പന്ത്രണ്ട് ടീമുകൾ മത്സരിച്ചു. ഗ്ലാഡിയറ്റർ മൂന്നാം സ്ഥാനവും ഫ്രൈഡേ കിങ്സ് നാലാം സ്ഥാനവും കരസ്ഥാമാക്കി. വിജയികൾക്ക് അൻസാർ മുഹമ്മദ് എരമംഗലം, ആരിഫ്, റോഷിത്, സനുഷ്, അൻഷാദ്, രാജീവ് എന്നിവർ ട്രോഫികൾ കൈമാറി. ബെസ്റ്റ് പ്ലെയർ-സുമേഷ് കുമാർ (അമിഗോസ്), ബെസ്റ്റ് ബാറ്റിസ്മാൻ -സന്ദീപ് ജാങ്കിർ (ബോബ് സി.സി), ബെസ്റ്റ് ബൗളർ-റഹ്മാൻ ചോലക്കൽ (ഗ്ലാഡിയറ്റർ), മാൻ ഓഫ് ദി ഫൈനൽ -സന്ദീപ് ജാങ്കിർ (Bബോബ് സി.സി), സെക്കന്റ് ഫൈനൽ മാൻ ഓഫ് ദി മാച്ച് -റഹ്മാൻ ചോലക്കൽ എന്നിവരാണ് വ്യക്തിഗത നേട്ടങ്ങൾക്ക് അർഹരായത്.
ബ്രോസ് ആൻഡ് ബഡിസ്, എക്സാക്ട് 11, ഡ്രീം മാസ്റ്റേഴ്സ്, ജയ് കർണാടക, ഗ്ലാഡിയേറ്റർസ്, സെലെക്ടഡ് ഇലവൻ, ഹാർഡ് ബീറ്റേഴ്സ്, IV സ്പെയർ പാർട്സ്, ഫ്രൈഡേ കിങ്സ്, ബോബ് സിസി-ഹെഡ്ജ്, കേരള ടൈറ്റാൻസ്, അമിഗോസ് തുടങ്ങിയ ടീമുകളാണ് മാസ്റ്റർ കിരീടത്തിനായി മത്സരിച്ചത്. ടൂർണമെന്റിന്റെ വിജയത്തോടനുബന്ധിച്ച് സംഘാടകർ അടുത്ത വർഷങ്ങളിലും എം.സി.എൽ തുടരുമെന്നും ബഹ്റൈനിലെ എല്ലാ പ്രമുഖ ക്രിക്കറ്റ് ക്ലബുകളുടെയും സഹകരണം പ്രതീക്ഷിക്കുന്നതായും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.