ബഹ്​റൈനിൽ കനത്ത മഴയും കാറ്റും

മനാമ: ബഹ്​റൈനിൽ ഇടിയോടുകൂടിയ കനത്ത മഴ പെയ്​തു. ഇന്നലെ പുലർച്ചെ മുതൽ ഉച്ച വരെ കാറ്റോടുകൂടി ശക്​തിയായി മഴ പെയ്​തതോടെ റോഡുകളിൽ വെള്ളം പൊങ്ങി. കഴിഞ്ഞ രണ്ട്​ ദിവസമായി വിവിധ ഭാഗങ്ങളിൽ ചെറിയ രീതിയിൽ മഴ ​െപയ്യുന്നുണ്ടായിരുന്നു. മഴ പല ഭാഗങ്ങളിലും നാശനഷ്​ടമുണ്ടാക്കിയിട്ടുണ്ട്​. നിരവധി വീടുകളിൽ വെള്ളം കയറി. വരും ദിവസങ്ങളിലും മഴ തുടരു​െമന്നാണ്​ കാലാവസ്​ഥാനിരീക്ഷണ കേന്ദ്രം നൽകുന്ന സൂചന. മഴയെത്തുടർന്ന്​ വാഹനാപകടങ്ങൾ ഉണ്ടാകാതിരിക്കാൻ ഗതാഗത വകുപ്പ്​ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്​.

രാജ്യത്തെ ഏതാണ്ട്​ എല്ലാ സ്ഥലങ്ങളിലും മഴ തകർത്തു ​െപയ്​തു. രാവിലെ തുടങ്ങിയ മഴ പത്ത്​ മണിയോടെയാണ്​ ശക്തമായത്​. ത​ുടർന്ന്​ റോഡുകളിൽ വെള്ളം കയറുകയും ചെയ്​തു. വെള്ളം ഉയർന്നതോടെ റോഡുകളിൽ ഗതാഗതവും ബുദ്ധിമുട്ടിലായി. വാഹനങ്ങൾ വെള്ളത്തിലൂടെ ‘നീന്തിപ്പോകേണ്ട’ അവസ്ഥ വന്നതോടെ ഗതാഗതവും പല സ്ഥലങ്ങളിലും തടസപ്പെട്ടു. ​കാൽനടക്കാർക്ക്​ റോഡുകളിൽ മു​േട്ടാളം വെള്ളത്തിലൂടെ സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയുമുണ്ടായി. മനാമ, റിഫ, ഹാല, മുഹറഖ്​, തഷാൻ തുടങ്ങിയ സ്ഥലങ്ങളിൽ രാത്രിയും റോഡുകളിലെ വെള്ളക്കെട്ട്​ മാറിയിട്ടില്ല. ചില വീടുകളിൽ മഴക്കൊപ്പമുള്ള കാററിനൊപ്പം വെള്ളം കയറി. മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്​.

കഴിഞ്ഞ രണ്ട്​ ദിവസമായി വിവിധ ഭാഗങ്ങളിൽ ചെറിയ രീതിയിൽ മഴ ​െപയ്യുന്നുണ്ടായിരുന്നു. വരും ദിവസങ്ങളിലും മഴ തുടരു​െമന്നാണ്​ കാലാവസ്​ഥാനിരീക്ഷണ കേന്ദ്രം നൽകുന്ന സൂചന.

ചിലയിടങ്ങളിൽ റോഡിനോട്​ ചേർന്നുള്ള വീടുകളിലും വെള്ളം കയറിയിട്ടുണ്ട്​.

Tags:    
News Summary - Heavy Rain In Bahrain - Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.