Posted On
date_range Updated On
date_range കെ.സി.ഇ.സിയുടെ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾ; ജനുവരി ഒന്നിന്
മനാമ: ബഹ്റൈനിലെ ക്രിസ്ത്യന്‍ എപ്പിസ്കോപ്പല്‍ സഭകളുടെ കൂട്ടായ്മ കേരളാ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ (കെ.സി.ഇ.സി) ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾ 2026 ജനുവരി ഒന്നിന് കേരള കാത്തലിക് അസോസിയേഷന് ഹാളില്‍ വൈകീട്ട് 5.30 മുതല്‍ നടക്കും. കെ.സി.ഇ.സി അംഗങ്ങളായ ഗായക സംഘങ്ങള്‍ അവതരിപ്പിക്കുന്ന ക്രിസ്മസ് ഗാനാലാപനവും മറ്റു കലാപരിപാടികളും അരങ്ങേറും. പ്രസിഡന്റ് അനീഷ് സാമുവേൽ ജോൺ അധ്യക്ഷത വഹിക്കും. ഐ.സി.ആര്.എഫ് ചെയര്മാന് അഡ്വ.വി. കെ. തോമസ് ക്രിസ്മസ് സന്ദേശം നല്‍കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.