'സ്വർഗീയ നാഥൻ...' കരോൾ ഗാനം വൈറലാകുന്നു

 മനാമ: ബഹ്‌റൈനിലെ പൊതു പ്രവർത്തകൻ ബോബി പുളിമൂട്ടിൽ എഴുതി ഈണം പകർന്ന പുതിയ കരോൾ ഗാനം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. 2025-ലെ ക്രിസ്തുമസ് രാവിനെ വരവേൽക്കാൻ ഒരുങ്ങുന്ന ഈ ഗാനം, പൂർണ്ണമായും ബഹ്‌റൈനിലാണ് ചിത്രീകരിച്ചിരിക്കുന്നത്.

"സ്വർഗീയ നാഥൻ ഭൂജാതനായി.. സ്വർഗം തുറന്ന് ഭൂജാതനായി.." എന്ന് തുടങ്ങുന്ന ഈ മനോഹര ഗാനം, അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലായ 'arike-achayansworld'-ൽ റിലീസ് ചെയ്തിട്ടുണ്ട്. ഉഷാന്ത് പ്രശാന്ത്, മുഹമ്മദ് മുസ്തഫ, ശരത് മോഹൻ, ബോബി പുളിമൂട്ടിൽ, എബ്രഹാം കുരുവിള, ജോബിൻ ജോർജ് എന്നിവരാണ് ഗായകർ. കോറസ് പാടിയത് ബിനു വർഗീസ്, സോണി എബ്രഹാം, ലിജോ ബാബു, ബിജോ തോമസ്, ലിജിൻ സജീവൻ എന്നിവരാണ്. റിജു പോൾ ആണ് ഓർക്കസ്ട്ര. ക്യാമറ ആൻഡ് എഡിറ്റിങ്: സിബി എബ്രഹാം, ഷിജു കൃഷ്ണകുമാർ.

Tags:    
News Summary - 'Heavenly Lord...' carol song goes viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.