ഹാർട്ട് ബഹ്റൈൻ സൗഹൃദ കൂട്ടായ്മയുടെ രക്തദാന ക്യാമ്പ്
മനാമ: 'ഒരുമിക്കാൻ ഒരു സ്നേഹതീരം' എന്ന ആപ്തവാക്യവുമായി ബഹ്റൈനിൽ എട്ടാം വാർഷികത്തിലേക്ക് കടക്കുന്ന ഹാർട്ട് ബഹ്റൈൻ എന്ന സൗഹൃദ കൂട്ടായ്മയുടെ എട്ടാമത് രക്തദാന ക്യാമ്പ് സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ വെച്ച് വിജയകരമായി സംഘടിപ്പിച്ചു.
2025 ഒക്ടോബർ 31 വെള്ളിയാഴ്ച നടന്ന ക്യാമ്പിൽ നിരവധി പേർ പങ്കെടുത്തു. ആരോഗ്യപരമായ സാമൂഹിക പ്രതിബദ്ധത ഉറപ്പുവരുത്തിക്കൊണ്ട് നടന്ന രക്തദാന പരിപാടിയിൽ വലിയ ജനപങ്കാളിത്തം ഉണ്ടായിരുന്നു.
ഹാർട്ട് ബഹ്റൈൻ കൂട്ടായ്മയുടെ എട്ടാം വാർഷികാഘോഷം ഈ വരുന്ന ഡിസംബറിൽ വളരെ വിപുലമായി നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.