ഹാർട്ട് ബഹ്റൈൻ കൂട്ടായ്മ വാർഷികാഘോഷം
Posted On
date_range Updated On
date_range ഹാർട്ട് ബഹ്റൈൻ കൂട്ടായ്മ വാർഷികാഘോഷം
മനാമ: ‘ഒരുമിക്കാൻ ഒരു സ്നേഹതീരം’ എന്ന ആപ്തവാക്യവുമായി പ്രവർത്തിക്കുന്ന ഹാർട്ട് ബഹ്റൈൻ കൂട്ടായ്മ ആറാം വാർഷികാഘോഷം സെഗായ കെ.സി.എ ഹാളിൽ നടന്നു. ഉദ്ഘാടനം ബഹ്റൈൻ ഇന്ത്യൻ സ്കൂൾ ചെയർമാൻ ബിനു മണ്ണിൽ നിർവഹിച്ചു. ആതുര സാമൂഹിക സേവനത്തിനായുള്ള ബഹ്റൈൻ മിനിസ്ട്രി എക്സലൻസ് അവാർഡ് സമ്മാൻ ജേതാവ് ഡോ. പി.വി. ചെറിയാനെ ചടങ്ങിൽ ആദരിച്ചു.
സാമൂഹിക ജീവകാരുണ്യ പ്രവർത്തകനായ കെ.ടി. സലിം, സലാം മമ്പാട്ടുമൂല എന്നിവർ സംസാരിച്ചു.എം.ടി. പ്രജീഷ് അധ്യക്ഷത വഹിച്ചു. ചിഞ്ചു സ്വാഗതവും മൈമൂന നന്ദിയും രേഖപ്പെടുത്തി. ഗ്രൂപ് അംഗം സാബു അവതാരകനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.