Posted On
date_range Updated On
date_range ഹൃദയാഘാതം; പാലക്കാട് സ്വദേശി ബഹ്റൈനിൽ നിര്യാതനായി
മനാമ: പാലക്കാട് പട്ടാമ്പി സ്വദേശി നടുവട്ടം തെക്കുംമേൽ മുഹമ്മദ് കുട്ടി (58) ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ നിര്യാതനായി. താമസ സ്ഥലത്ത് കുഴഞ്ഞുവീഴുകയായിരുന്നു. മുഹറഖിൽ കോൾഡ് സ്റ്റോർ നടത്തി വരുകയായിരുന്നു ഇദ്ദേഹം. 35 വർഷമായി ബഹ്റൈൻ പ്രവാസിയാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ ബഹ്റൈൻ കെ.എം.സി.സി നേതൃത്വത്തിൽ പുരോഗമിക്കുന്നു. മൂന്ന് സഹോദരങ്ങൾ ബഹ്റൈനിലുണ്ട്. ഭാര്യയും അഞ്ചു പെൺമക്കളും അടങ്ങുന്ന കുടുംബം നാട്ടിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.