ജയകുമാർ
ജനാർദനക്കുറുപ്പ്
Posted On
date_range Updated On
date_range ഹൃദയാഘാതം: പത്തനംതിട്ട സ്വദേശി ബഹ്റൈനിൽ നിര്യാതനായി
മനാമ: പത്തനംതിട്ട അടൂർ തെങ്ങമം സ്വദേശി ജയകുമാർ ജനാർദനക്കുറുപ്പ് (62) ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി. ശാരീരികാസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അവിടെ വെച്ച് ആരോഗ്യസ്ഥിതി മോശമാവുകയായിരുന്നു.
2006 മുതൽ ബഹ്റൈൻ പ്രവാസിയായിരുന്ന ജയകുമാർ ദീർഘകാലമായി അൽ ഹമദ് കൺസ്ട്രക്ഷൻ ആൻഡ് ഡെവലപ്മെന്റ് കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഭാര്യ: സുമ. മക്കൾ: വൈഷ്ണവി, വിഷ്ണു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.